Cricket

ഐസിസിക്ക് തെറ്റുപറ്റി; റാങ്കിങ് റെക്കോര്‍ഡില്‍ വിരാട് കോഹ് ലി മൂന്നാമന്‍

ഐസിസിക്ക് തെറ്റുപറ്റി; റാങ്കിങ് റെക്കോര്‍ഡില്‍ വിരാട് കോഹ് ലി മൂന്നാമന്‍
X

ദുബായ്: ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ഇതിഹാസ താരം വിരാട് കോഹ്ലി ഒന്നാമതെത്തിയിരുന്നു. ന്യൂസിലാന്‍ഡിനെതിരെയുള്ള ഒന്നാം ഏകദിനത്തിലെ 93 റണ്‍സാണ് വിരാടിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. 2021ന് ശേഷം ആദ്യമായാണ് കോഹ് ലി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. വിരാട് 825 ദിവസം ഏകദിനത്തില്‍ ഒന്നാം സ്ഥാനത്ത് നിലനിന്നിരുന്നു എന്ന് ഐസിസി അവരുടെ അപ്ഡേറ്റില്‍ കുറിച്ചിരുന്നു. ഇത് ചരിത്രത്തിലെ ഏറ്റവും മികച്ചവരില്‍ ഉള്‍പ്പെടുന്നതല്ലായിരുന്നു.

എന്നാല്‍ കരിയറില്‍ വ്യത്യസ്ത കാലങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയ കോഹ് ലിക്ക്് ഇതിലും കൂടുതല്‍ ദിവസങ്ങളുണ്ടായിരുന്നു. പിന്നാലെ ഐസിസിസി തങ്ങള്‍ക്ക് പറ്റിയ തിരുത്തി. ഏകദിന റാങ്കിങ്ങില്‍ കരിയറില്‍ ഉടനീളം കോഹ് ലി 1547 ദിവസം ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും കൂടുതല്‍ ദിനം ഒന്നാമനായതും കോഹ് ലി തന്നെയാണ്.

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരങ്ങളായ ബ്രയാന്‍ഡ ലാറ, വിവിയവന്‍ റിച്ചാര്‍ഡ്സ് എന്നിവരാണ് വിരാടിന് മുന്നില്‍ ഈ റെക്കോര്‍ഡിലുള്ളത്. റിച്ചാര്‍ഡ്സ് 2306 ദിവസം ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ബ്രയാന്‍ ലാറ 2079 ദിവസമാണ് ഒന്നാമതുണ്ടായിരുന്നത്.2013 ഒക്ടോബറിലാണ് വിരാട് ആദ്യമായി ഒന്നാം സ്ഥാനത്ത് ഏത്തിയത്.




Next Story

RELATED STORIES

Share it