Cricket

ന്യൂസിലന്റിനെതിരായ ആദ്യ ട്വന്റി-20 ഇന്ന് നാഗ്പൂരില്‍

ന്യൂസിലന്റിനെതിരായ ആദ്യ ട്വന്റി-20 ഇന്ന് നാഗ്പൂരില്‍
X

നാഗ്പുര്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ആദ്യ ട്വന്റി-20 മത്സരം ബുധനാഴ്ച രാത്രി ഏഴ് മണിക്ക് നാഗ്പുരില്‍ നടക്കും. ശുഭ്മന്‍ ഗില്‍ ടീമിലില്ലാത്തതിനാല്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്നുറപ്പാണ്. അഭിഷേക് ശര്‍മയ്‌ക്കൊപ്പമാകും ഇന്നിങ്സ് ആരംഭിക്കുന്നത്. പരമ്പരയില്‍ തിളങ്ങിയാല്‍ സഞ്ജുവാകും ലോകകപ്പിലും ഓപ്പണ്‍ ചെയ്യുന്നത്. മിന്നുന്ന ഫോമിലുള്ള ഇഷാന്‍ കിഷനാണ് ബാക്കപ്പ് ഓപ്പണര്‍. സഞ്ജു-അഭിഷേക് കൂട്ടുകെട്ട് സമീപകാലത്ത് മികച്ച രീതിയില്‍ കളിച്ചിട്ടുണ്ട്.

തിലക് വര്‍മയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷന്‍ കളിക്കും. ലോകകപ്പ് ടീമിലുള്ള ഇഷനെ പരീക്ഷിക്കാനാണ് മാനേജ്മെന്റിന് താത്പര്യം. ഇതോടെ ശ്രേയസ്സ് അയ്യര്‍ പുറത്തിരിക്കും. തിലക് വര്‍മയ്ക്ക് പകരക്കാരനായി ആദ്യ മൂന്ന് മത്സരങ്ങള്‍ക്കാണ് അയ്യരെ ഉള്‍പ്പെടുത്തിട്ടുള്ളത്.ഫിനിഷര്‍ റോളില്‍ ആരെ കളിപ്പിക്കുമെന്ന പ്രതിസന്ധി ടീമിനുണ്ട്. റിങ്കുസിങും ശിവം ദുബെയുമാണ് ഈ റോളിലുള്ളത്. ഓള്‍റൗണ്ട് മികവ് ദുബെക്ക് ഗുണം ചെയ്യും. ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നീ ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് സന്തുലിതാവസ്ഥ നല്‍കുന്നുണ്ട്.

ട്വന്റി-20 സ്‌പെഷ്യലിസ്റ്റുകളുടെ സാന്നിധ്യമാണ് ന്യൂസീലന്‍ഡിന്റെ കരുത്ത്. ഫിന്‍ അലന്‍, ഡെവണ്‍ കോണ്‍വെ, ഗ്ലെന്‍ ഫിലിപ്സ്, ഡാരില്‍ മിച്ചല്‍, മാര്‍ക്ക് ചാപ്മാന്‍ എന്നിവര്‍ ബാറ്റിങ്ങില്‍ പ്രതീക്ഷയാണ്. മാറ്റ് ഹെന്‍ട്രി, ലോക്കി ഫെര്‍ഗൂസന്‍, ജെയിംസ് നീഷാം എന്നിവരാണ് ബൗളിങ്ങിലെ കരുത്ത്. രചിന്‍ രവീന്ദ്ര, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ എന്നിവരുടെ ഓള്‍റൗണ്ട് മികവ് ടീമിന് ഗുണം ചെയ്യും.






Next Story

RELATED STORIES

Share it