Cricket

വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്; ബ്രോഡിന് 500 വിക്കറ്റ് നേട്ടം

2-1 നാണ് ഇംഗ്ലണ്ടിന്റെ പരമ്പരനേട്ടം. ആദ്യ ടെസ്റ്റ് തോറ്റ ഇംഗ്ലണ്ട് അവസാനത്തെ രണ്ട് ടെസ്റ്റും ജയിച്ച് പരമ്പര നേടുകയായിരുന്നു. 269 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ ജയം.

വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്; ബ്രോഡിന് 500 വിക്കറ്റ് നേട്ടം
X

ഓള്‍ഡ് ട്രാഫോഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. 2-1 നാണ് ഇംഗ്ലണ്ടിന്റെ പരമ്പരനേട്ടം. ആദ്യ ടെസ്റ്റ് തോറ്റ ഇംഗ്ലണ്ട് അവസാനത്തെ രണ്ട് ടെസ്റ്റും ജയിച്ച് പരമ്പര നേടുകയായിരുന്നു. 269 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ ജയം. 398 റണ്‍സ് ലക്ഷ്യവുമായിറിങ്ങിയ കരീബിയന്‍സിനെ 129 റണ്‍സിന് ഇംഗ്ലണ്ട് പുറത്താക്കുകയായിരുന്നു. ക്രിസ് വോക്സിന്റെ അഞ്ച് വിക്കറ്റ് നേട്ടവും സ്റ്റുവര്‍ട്ട് ബ്രോഡിന്റെ നാല് വിക്കറ്റ് നേട്ടവുമാണ് ഇംഗ്ലിഷ് നിരയക്ക് തുണയായത്.

ഇന്നത്തെ വിക്കറ്റ് നേട്ടത്തോടെ ടെസ്റ്റില്‍ 500 വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളര്‍ എന്ന റെക്കോഡ് ബ്രോഡ് സ്വന്തമാക്കി. ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, അനില്‍ കുംബ്ലെ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് ബൗളര്‍മാര്‍. ഇന്നത്തെ ജയത്തോടെ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ബഹുദൂരം മുന്നിലാണ്. ആസ്‌ത്രേലിയയാണ് രണ്ടാം സ്ഥാനത്ത്.

സ്‌കോര്‍: ഇംഗ്ലണ്ട്- 369, 226-2

വെസ്റ്റ് ഇന്‍ഡീസ്- 197, 129.

Next Story

RELATED STORIES

Share it