Football

ഡ്യുറന്റ് കപ്പ്; ചാംപ്യന്‍മാര്‍ക്ക് സമനിലയോടെ തുടക്കം

ഗോകുലത്തിന്റെ അടുത്ത മല്‍സരം ഹൈദരാബാദ് എഫ് സിക്കെതിരേയാണ്.

ഡ്യുറന്റ് കപ്പ്; ചാംപ്യന്‍മാര്‍ക്ക് സമനിലയോടെ തുടക്കം
X


കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പില്‍ നിലവിലെ ചാംപ്യന്‍മാര്‍ക്ക് സമനില. ആര്‍മി റെഡിനെതിരേ 2-2ന്റെ സമനിലയാണ് ഗോകുലം കേരള നേടിയത്. മികച്ച തുടക്കമാണ് മലബാറിന്റെ സ്വന്തം ടീം നേടിയത്. എന്നാല്‍ പിന്നീട് താളം നഷ്ടപ്പെടുകയും നിരവധി അവസരങ്ങള്‍ ഗോകുലം നഷ്ടപ്പെടുത്തുകയും ചെയ്തു. ഒമ്പതാം മിനിറ്റില്‍ റഹീം ഒസുമാനു ആണ് ഗോകുലത്തിനായി ലീഡെടുത്തത്. തുടര്‍ന്ന് മലയാളി താരം ജെയ്‌ന്റെ ഗോളില്‍ ആര്‍മി റെഡ് സമനില പിടിച്ചു. 40ാം മിനിറ്റില്‍ താപയാണ് റെഡ്‌സിന്റെ രണ്ടാം ഗോള്‍ നേടിയത്. 68ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ ഷെരീഫ് ഗോകുലത്തിന്റെ സമനില ഗോള്‍ നേടി. ഗോകുലത്തിന്റെ അടുത്ത മല്‍സരം ഹൈദരാബാദ് എഫ് സിക്കെതിരേയാണ്.




Next Story

RELATED STORIES

Share it