ധോണിയുടെ പോരാട്ടം പാഴായി; ബാംഗ്ലൂരിന് ഒരു റണ്‍ ജയം
അവസാനപന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന ചെന്നൈയ്ക്ക് ഒരു റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ

ബെംഗളുരു: ക്യാപ്റ്റന്‍ ധോണിയുടെ ഒറ്റയാള്‍ പോരാട്ടത്തിനും ചെന്നൈയെ ജയിപ്പിക്കാനായില്ല. റോയല്‍ ചാലഞ്ചേഴ്‌സിന് മുന്നില്‍ ഒരു റണ്‍സിനു തോറ്റു. അവസാനപന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന ചെന്നൈയ്ക്ക് ഒരു റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. റോയല്‍ ചാലഞ്ചേഴ്‌സ് ഉയര്‍ത്തിയ 162 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 48 പന്തില്‍ 84 റണ്‍സെടുത്ത് ധോണി പൊരുതിയെങ്കിലും കൈയ്യെത്തും ദൂരത്ത് ജയം കൈവിടാനായിരുന്നു ചെന്നൈയുടെ വിധി. ചെന്നൈയുടെ ബാറ്റിങ് തുടക്കത്തിലേ പാളിയിരുന്നു. ആദ്യത്തെ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ അഞ്ച് റണ്‍സിനു മുകളിലേക്ക് കടക്കാതെയാണ് പവലിയനിലേക്ക് മടങ്ങിയത്. തുടര്‍ന്ന് വന്ന അമ്പാട്ടി റായിഡുവാണ് ചെന്നൈ ഇന്നിങ്‌സ് ചലിപ്പിച്ചത്. 29 റണ്‍സ് നേടിയ റായിഡു ചാഹലിന്റെ പന്തില്‍ പുറത്തായി. കേദര്‍ ജാദവിനും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നെത്തിയ ധോണിയാണ് ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കിയത്. അഞ്ച് ഫോറും ഏഴ് സിക്‌സും അടങ്ങുന്നതാണ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്. 84 റണ്‍സെടുത്ത് ധോണി പുറത്താവാതെ നിന്നു. ബാംഗ്ലൂരിനായി ഡെല്‍ സ്‌റ്റെയ്ന്‍, ഉമേഷ് യാദവ് എന്നിവര്‍ രണ്ടും ചാഹല്‍ സെയ്‌നി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ടോസ് നേടിയ ചെന്നൈ ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു. ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. പാര്‍ഥിവ് പട്ടേലിന്റെ അര്‍ധസെഞ്ചുറിയാണ് ബാംഗ്ലൂരിന് തുണയായത്. പട്ടേല്‍ 53 റണ്‍സെടുത്തു. ഡിവില്ലിയേഴ്‌സ്(25), അക്ഷദീപ് നാഥ് (24), മോയിന്‍ അലി(26) എന്നിവരും ബാംഗ്ലുരിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ക്യാപ്റ്റന്‍ കോഹ്‌ലി ഒമ്പത് റണ്‍സെടുത്ത് പുറത്തായി. ദീപക് ചാഹര്‍, രവീന്ദ്ര ജഡേജ, ഡ്വിയന്‍ ബ്രാവോ എന്നിവര്‍ ചെന്നൈയ്ക്കു വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബാംഗ്ലൂരിന്റെ മൂന്നാം ജയമാണിത്.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള് കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്ഷത്തെ തടവുശിക്ഷ: രാഹുല്ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില് ഒന്നുമുതല് കെട്ടിടനിര്മാണ പെര്മിറ്റ് ഫീസ്...
23 March 2023 8:58 AM GMT