Latest News

സുധാകരന്‍ സ്വതന്ത്രനായി മല്‍സരിച്ചേക്കുമെന്ന് സൂചന

സുധാകരന്‍ സ്വതന്ത്രനായി മല്‍സരിച്ചേക്കുമെന്ന് സൂചന
X

കണ്ണൂര്‍: എംപിമാര്‍ മല്‍സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ സുധാകരന്‍ സ്വതന്ത്രനായി മല്‍സരിച്ചേക്കുമെന്ന് റിപോര്‍ട്ടുകള്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ അദ്ദേഹം ഫോണില്‍ വിളിച്ചു. 'നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് നടക്കാം', എന്നാണ് കെ സുധാകരന്‍ അറിയിച്ചത്.

നിലവിലെ കണ്ണൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയോട് മത്സരത്തില്‍ നിന്നും പിന്മാറാനുള്ള സന്നദ്ധത ബിജെപി നേതാക്കള്‍ തേടിയിട്ടുണ്ട്. സി രഘുനാഥുമായി ബിജെപി സംസ്ഥാന - ദേശീയ നേതാക്കള്‍ സംസാരിച്ചുവെന്നും റിപോര്‍ട്ടുകളുണ്ട്. ബിജെപി നേതാക്കളുമായി കെ സുധാകരനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ സംസാരിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു എംപിമാരും മല്‍സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു.

Next Story

RELATED STORIES

Share it