Cricket

വില്ലനായി പഴയ പരിക്ക് ; ദീപക് ചാഹറിന് ഐപിഎല്‍ പൂര്‍ണ്ണമായും നഷ്ടമാവും

നിലവില്‍ എന്‍സിഎയിലുള്ള ചാഹറിന് അടുത്തൊന്നും ടീമിനൊപ്പം ചേരാന്‍ കഴിയില്ല.

വില്ലനായി പഴയ പരിക്ക് ; ദീപക് ചാഹറിന് ഐപിഎല്‍ പൂര്‍ണ്ണമായും നഷ്ടമാവും
X


മുംബൈ: ഐപിഎല്ലില്‍ റെക്കോഡ് തുകയ്ക്ക് സിഎസ്‌കെ ടീമിലെത്തിച്ച ദീപക് ചാഹര്‍ ഈ സീസണ്‍ പൂര്‍ണ്ണമായും നഷ്ടമായേക്കും.നിലവില്‍ പരിക്കിന്റെ പിടിയിലുള്ള ചാഹര്‍ പരിക്കില്‍ നിന്ന് മോചിതനായി ഉടന്‍ ടീമിനൊപ്പം ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.എന്നാല്‍ താരത്തിന്റെ പഴയ പരിക്ക് വീണ്ടും വില്ലനായിരിക്കുകയാണ്. ചാഹറിന്റെ പുറംവേദനയാണ് വീണ്ടും ഉടലെടുത്തത്. നിലവില്‍ എന്‍സിഎയിലുള്ള ചാഹറിന് അടുത്തൊന്നും ടീമിനൊപ്പം ചേരാന്‍ കഴിയില്ല. സീസണില്‍ ഒരു ജയം പോലും നേടാന്‍ കഴിയാത്ത ചെന്നൈക്ക് ഓള്‍റൗണ്ടറായ ചാഹറിന്റെ പരിക്ക് വന്‍ തിരിച്ചടി ആയിരിക്കുകയാണ്.




Next Story

RELATED STORIES

Share it