Cricket

ദീപക് ചാഹര്‍ വിവാഹിതനായി

എന്നാല്‍ പരിക്കിനെ തുടര്‍ന്ന് താരത്തിന് ഒരു മല്‍സരം പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല.

ദീപക് ചാഹര്‍ വിവാഹിതനായി
X



മുംബൈ: ഇന്ത്യന്‍ ഓള്‍ റൗണ്ടറും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവുമായ ദീപക് ചാഹര്‍ വിവാഹിതനായി. ജയാ ഭരദ്വാജ് ആണ് വധു. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ മല്‍സരത്തിനിടെ ദീപക് ചാഹര്‍ ജയയെ ഗ്യാലറിയില്‍ നിന്ന് പ്രപ്പോസ് ചെയ്തിരുന്നു. ഒരു വര്‍ഷം മുമ്പ് വിവാഹം നിശ്ചയിച്ചിരുന്നു. ഡല്‍ഹിയില്‍ വച്ച് നടന്ന ആഡംഭര വിവാഹത്തില്‍ ഇന്ത്യന്‍ ടീമിലെ മിക്ക താരങ്ങളും കുടുംബസഹിതം എത്തിയിരുന്നു. ഇക്കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ റെക്കോഡ് തുകയ്ക്ക് താരത്തെ ദീപക്കിനെ ടീമിലെത്തിച്ചിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് താരത്തിന് ഒരു മല്‍സരം പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല.





Next Story

RELATED STORIES

Share it