Cricket

ഐപിഎല്‍; ധവാന്‍ വെടിക്കെട്ടില്‍ ഡല്‍ഹിക്ക് ജയം

92 റണ്‍സ് നേടിയ ധവാന്റെ കിടിലന്‍ ബാറ്റിങാണ് ഡല്‍ഹിക്ക് അനായാസ ജയം നല്‍കിയത്.

ഐപിഎല്‍; ധവാന്‍ വെടിക്കെട്ടില്‍ ഡല്‍ഹിക്ക് ജയം
X


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശിഖര്‍ ധവാന്‍ വെടിക്കെട്ടില്‍ പഞ്ചാബിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. പഞ്ചാബിനെ ആറ് വിക്കറ്റിനാണ് ഡല്‍ഹി തോല്‍പ്പിച്ചത്. 196 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഡല്‍ഹി 10 പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ജയം കണ്ടു. 49 പന്തില്‍ 92 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെ കിടിലന്‍ ബാറ്റിങാണ് ഡല്‍ഹിക്ക് അനായാസ ജയം നല്‍കിയത്. ഡല്‍ഹിക്കായി പൃഥ്വി ഷാ (32), സ്റ്റോണിസ് (27*) എന്നിവര്‍ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു. 13 പന്തിലാണ് സ്റ്റോണിസിന്റെ ഇന്നിങ്‌സ്. ധവാന്റെ പുറത്താകലിന് ശേഷം സ്‌റ്റോണിസ് നിലയുറപ്പിച്ചത് ഡല്‍ഹി നിരയ്ക്ക് കരുത്തായി. ക്യാപ്റ്റന്‍ പന്ത് 15 റണ്‍സെടുത്ത് പുറത്തായി. ലീഗിലെ ഡല്‍ഹിയുടെ രണ്ടാം ജയമാണ്. പഞ്ചാബിന് മൂന്ന് മല്‍സരത്തില്‍ നിന്ന് ഒരു ജയമാണുള്ളത്.


നേരത്തെ ടോസ് നേടിയ ഡല്‍ഹി പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 195 റണ്‍സെടുത്തത്. കെ എല്‍ രാഹുലും (51 പന്തില്‍ 61), മായങ്ക് അഗര്‍വാളും (36 പന്തില്‍ 69) ചേര്‍ന്നൊരുക്കിയ മികച്ച കൂട്ടുകെട്ടാണ് പഞ്ചാബിന് ഉയര്‍ന്ന് സ്‌കോര്‍ നല്‍കിയത്.ഡല്‍ഹിക്കായി വോക്‌സ്, മെരിവാലാ, റബാദാ, അവേഷ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.




Next Story

RELATED STORIES

Share it