Cricket

ജഡേജയെ ഇന്‍സ്റ്റയില്‍ അണ്‍ഫോളോ ചെയ്ത് സിഎസ്‌കെ

താരം ഈ സീസണില്‍ ടീമിന് മുതല്‍കൂട്ടാവുന്ന ഒരു ഇന്നിങ്‌സും കാഴ്ചവച്ചിരുന്നില്ല.

ജഡേജയെ ഇന്‍സ്റ്റയില്‍ അണ്‍ഫോളോ ചെയ്ത് സിഎസ്‌കെ
X


മുംബൈ: മുന്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പുറത്ത് വരുന്നു.സീസണിലെ എട്ട് മല്‍സരങ്ങളില്‍ ടീം മോശം ഫോം തുടര്‍ന്നതിനാലാണ് പുതിയ ക്യാപ്റ്റന്‍ ജഡേജയെ മാനേജ്‌മെന്റ് പുറത്താക്കിയത്. തുടര്‍ന്ന് മുന്‍ ക്യാപ്റ്റന്‍ ധോണിയെ തല്‍സ്ഥാനത്ത് നിയമിച്ചിരുന്നു. തുടര്‍ന്ന് സിഎസ്‌കെ ഭേദപ്പെട്ട പ്രകടനങ്ങളും പുറത്തെടുത്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പരിക്കിനെ തുടര്‍ന്ന് ജഡേജ ഐപിഎല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ കളിക്കില്ലെന്ന് ചെന്നൈ അറിയിച്ചത്. തുടര്‍ന്ന് ഇന്നാണ് സിഎസ്‌കെ ജഡേജയെ അണ്‍ഫോളോ ചെയ്തത്. താരം ഈ സീസണില്‍ ടീമിന് മുതല്‍കൂട്ടാവുന്ന ഒരു ഇന്നിങ്‌സും കാഴ്ചവച്ചിരുന്നില്ല. നീണ്ട 10 വര്‍ഷമായി സിഎസ്‌കെയും ജഡേജയും തമ്മിലുള്ള ബന്ധം അവസാനിക്കാറായെന്നാണ് ഇന്‍സ്റ്റയിലെ ആരാധകരുടെ പ്രതികരണം.




Next Story

RELATED STORIES

Share it