ആസ്‌ത്രേലിയ ലോകകപ്പ് നേടും: ഷെയ്ന്‍ വോണ്‍

ആസ്‌ത്രേലിയ ലോകകപ്പ് നേടും: ഷെയ്ന്‍ വോണ്‍

ജയ്പൂര്‍: ലോകകപ്പ് ക്രിക്കറ്റ് കിരീടം ആസ്‌ത്രേലിയ നേടുമെന്ന് മുന്‍ താരം ഷെയ്ന്‍ വോണ്‍. എന്നാല്‍ കപ്പ് ഫേവററ്റികള്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണെന്ന് വോണ്‍ പറഞ്ഞു. ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ അംബാസഡറാണ് വോണ്‍.

ഓസിസ് ടീം 10 വര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യയ്‌ക്കെതിരേ ഏകദിന പരമ്പര നേടിയതില്‍ സന്തോഷമുണ്ട്. തകര്‍ന്ന ഓസിസ് ടീം തിരിച്ചുവരവിന്റെ പാതയിലാണ്. ഇന്ത്യയ്‌ക്കെതിരേ മികച്ച പ്രകടനം കാഴ്ചവച്ചു. ഏത് വലിയ സ്‌കോറും മറികടക്കാന്‍ ടീമിനാവുന്നു. ഇത് ഓസിസിന്റെ ലോകകപ്പ് സാധ്യത വര്‍ധിപ്പിക്കുന്നു. ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും കഴിഞ്ഞ 12 മാസത്തെ പ്രകടനമാണ് ഈ ലോകകപ്പിലെ ഫേവററ്റികളായ അവരെ ഏവരും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ നാലു തവണ കപ്പ് നേടിയ ടീമാണ് ഓസിസ്. കഴിഞ്ഞ 12 മാസത്തെ ആസ്‌ത്രേലിയന്‍ ടീമിന്റെ പ്രകടനം മോശമായിരുന്നു. സ്മിത്തും വാര്‍ണറും വരുന്നതോടെ ടീം കൂടുതല്‍ കരുത്ത് നേടും. മാര്‍ക്കസ് സ്‌റ്റോണിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, ആരോണ്‍ ഫിഞ്ച്, ആഷ്ടണ്‍ ടര്‍ണര്‍ എന്നിവര്‍ ടീമിന്റെ മാച്ച് വിന്നര്‍മാരാണ്. കപ്പ് നേടാന്‍ കൂടുതല്‍ സാധ്യത ഓസിസിനാണെന്നും വോണ്‍ പറഞ്ഞു.

ഐപിഎല്‍ കളിക്കാര്‍ക്ക് മികച്ച വേദിയാണ്. ലോകകപ്പിന് മുമ്പ് കളിക്കാര്‍ക്ക് പ്രകടനം മെച്ചപ്പെടുത്താനുള്ള പരിശീലനക്കളരിയാണിത്. ഇന്ത്യന്‍ ടീമിലെ മാച്ച് വിന്നറാണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ. അശ്വിന്‍, കുല്‍ദ്ദീപ്, യുസ്‌വേന്ദ്ര എന്നിവര്‍ ഇന്ത്യക്ക് കിട്ടിയ മികച്ച ബൗളര്‍മാരാണ്. വിരാട് കോഹ്‌ലി ലോകത്തെ തന്നെ മികച്ച ബാറ്റ്‌സ്മാനാണ്. വിവിയന്‍ റിച്ചാര്‍ഡ്‌സ് ആണ് താന്‍ കണ്ട മികച്ച ബാറ്റ്‌സ്മാന്‍. എന്നാല്‍ റിച്ചാര്‍ഡ്‌സാണോ കോഹ്‌ലിയാണോ മികച്ചത് എന്നതിന് ഉത്തരം പറയാന്‍ കഴിയില്ലെന്നും വോണ്‍ പറഞ്ഞു.RELATED STORIES

Share it
Top