Cricket

ബട്‌ലര്‍ യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്‌സ് വെല്ലുവിളിയും മറികടന്ന് രാജസ്ഥാന്‍; ഇളക്കം തട്ടാതെ ഒന്നാം സ്ഥാനം

ബട്‌ലര്‍ യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്‌സ് വെല്ലുവിളിയും മറികടന്ന് രാജസ്ഥാന്‍; ഇളക്കം തട്ടാതെ ഒന്നാം സ്ഥാനം
X

കൊല്‍ക്കത്ത: ഈഡനില്‍ ബാറ്റിങ് ഷോ നടത്തിയ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെയും വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ്. ഐപിഎല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ രണ്ട് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. വാശിയേറിയ പോരാട്ടത്തില്‍ രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത് ജോസ് ബട്‌ലറാണ്. ആദ്യം മുതല്‍ അവസാനം വരെ പൊരുതിയ ബട്‌ലര്‍ സെഞ്ചുറി നേടി പുറത്താകാതെ നിന്നാണ് ടീമിന് കരുത്തായത്. അവസാന പന്തിലാണ് ആര്‍ആറിന്റെ ജയം. 60 പന്തില്‍ ബട്‌ലര്‍ 107 റണ്‍സ് നേടി.


224 റണ്‍സ് ലക്ഷ്യം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ നേടിയത്. റിയാന്‍ പരാഗ് (34), റവ്മാന്‍ പവല്‍ (24) എന്നിവരാണ് രാജസ്ഥാനായി പൊരുതിയ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. ക്യാപ്റ്റന്‍ സഞ്ജു 12 റണ്‍സ് എടുത്തും യശ്വസി ജയ്‌സ്വാള്‍ 19 റണ്‍സ് എടുത്തു പുറത്തായി. ഹെറ്റ്‌മെയര്‍ ഡക്കായപ്പോള്‍ ജ്രുല്‍ രണ്ട് റണ്‍സെടുത്തും പുറത്തായി. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനായി സുനില്‍ നരേയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണാ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ടോസ് നേടിയ രാജസ്ഥാന്‍ കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കെകെആര്‍ 223 റണ്‍സെടുക്കുകയായിരുന്നു. 56 പന്തില്‍ 109 റണ്‍സെടുത്ത സുനില്‍ നരേയ്ന്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.




Next Story

RELATED STORIES

Share it