Cricket

പുറത്താക്കിയ ചേതന്‍ ശര്‍മ്മ വീണ്ടും ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

1.25 കോടിയാണ് ചെയര്‍മാന്റെ വാര്‍ഷിക ശമ്പളം.

പുറത്താക്കിയ ചേതന്‍ ശര്‍മ്മ വീണ്ടും ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍
X


മുംബൈ: പുറത്താക്കിയ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മയെ വീണ്ടും ചെയര്‍മാനായി തിരഞ്ഞെടുത്തു. നവംബറില്‍ ചേതന്‍ ശര്‍മ്മ ചെയര്‍മാനായ കമ്മിറ്റിയെ ബിസിസിഐ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തിരുന്നില്ല. ബിസിസിഐക്ക് ലഭിച്ച 600 പേരുടെ അപേക്ഷയില്‍ നിന്നാണ് ശര്‍മ്മയെ തിരഞ്ഞെടുത്തത്. അപേക്ഷകരില്‍ പരിചയസമ്പത്തുള്ളവര്‍ കുറവായിരുന്നു.തുടര്‍ന്നാണ് ശര്‍മ്മയെ തന്നെ വീണ്ടും തിരഞ്ഞെടുത്തത്. പ്രമുഖ താരങ്ങള്‍ പലരും അപേക്ഷിക്കാത്തതും ശര്‍മ്മയ്ക്ക് അനുകൂലമായി. ശ്രീധരന്‍ ശരത്, ശിവ സുന്ദര്‍ദാസ്, സുബ്രബോ ബാനര്‍ജി, സലില്‍ അങ്കോള എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. 1.25 കോടിയാണ് ചെയര്‍മാന്റെ വാര്‍ഷിക ശമ്പളം.







Next Story

RELATED STORIES

Share it