Cricket

ഹണിട്രാപ്പില്‍ കുടുങ്ങി ബാബര്‍ അസം; സ്വകാര്യ ചാറ്റിങ് പുറത്ത്

മുമ്പ് 2020ല്‍ ഒരു യുവതിയും ബാബറിനെതിരേ രംഗത്ത് വന്നിരുന്നു.

ഹണിട്രാപ്പില്‍ കുടുങ്ങി ബാബര്‍ അസം; സ്വകാര്യ ചാറ്റിങ് പുറത്ത്
X


കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ബാബര്‍ അസമിന്റെ സ്വകാര്യ വീഡിയോ ചാറ്റിങ് പുറത്ത്. പാക് ടീമിലെ മറ്റൊരു താരത്തിന്റെ കാമുകിയുമായുള്ള സ്വകാര്യ സംഭാഷണങ്ങളാണ് പുറത്തായിരിക്കുന്നത്. ഇത്തരത്തിലുള്ള ചാറ്റ് തുടര്‍ന്നാല്‍ കാമുകന്റെ ടീമിലെ സ്ഥാനം തുടരുമെന്ന് ബാബര്‍ വ്യക്തമാക്കുന്നതായി ചാറ്റിലുണ്ട്. സ്വകാര്യ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


എന്നാല്‍ ഇത് ബാബര്‍ അല്ലെന്നും താരത്തിന്റെ എതിര്‍ ചേരിയിലുള്ളവര്‍ സൃഷ്ടിച്ച വീഡിയോ ആണെന്നുമാണ് താരത്തിന്റെ ഒരു വിഭാഗം ആരാധകര്‍ ചൂണ്ടികാണിക്കുന്നത്. നിലവില്‍ മോശം ഫോമിലുള്ള ബാബറിന്റെ രാജിയ്ക്കായി രാജ്യത്ത് മുറവിളി തുടരുന്നതിനിടെയാണ് പുതിയ വിവാദം. മുമ്പ് 2020ല്‍ ഒരു യുവതിയും ബാബറിനെതിരേ രംഗത്ത് വന്നിരുന്നു. വര്‍ഷങ്ങളോളം വിവാഹ വാഗ്ദാനം നല്‍കി ബാബര്‍ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. ഈ സംഭവത്തില്‍ താരത്തിനെതിരേ കേസ് നിലനില്‍ക്കുന്നുണ്ട്. കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ നീങ്ങുന്ന ബാബറിന്റെ കീഴില്‍ അവസാനമായി കളിച്ച രണ്ട് പരമ്പരകളിലും ടീം പരാജയപ്പെട്ടിരുന്നു.





Next Story

RELATED STORIES

Share it