Cricket

ലങ്കാ പ്രീമിയര്‍ ലീഗില്‍ വാതുവയ്പ്പ് കമ്പനികളുടെ ലോഗോ ധരിക്കില്ല: ബാബര്‍ അസം

നിരവധി താരങ്ങള്‍ ഈ കമ്പനികളുടെ ലോഗോ ധരിക്കാറില്ല.

ലങ്കാ പ്രീമിയര്‍ ലീഗില്‍ വാതുവയ്പ്പ് കമ്പനികളുടെ ലോഗോ ധരിക്കില്ല: ബാബര്‍ അസം
X

കൊളംബോ: വാതുവയ്പ്പ് കമ്പനികളുമായി യാതൊരു വിധ കരാറിലും ഏര്‍പ്പെടില്ലെന്ന് പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസം. ഉടന്‍ ആരംഭിക്കുന്ന ലങ്കാ പ്രീമിയര്‍ ലീഗില്‍ വാതുവയ്പ്പ് സ്ഥാപനങ്ങളുടെ ലോഗോ ധരിക്കാനും അംഗീകരിക്കാനും തയ്യാറല്ലെന്ന് ബാബര്‍ വ്യക്തമാക്കി. കൊളംമ്പോ സ്‌ട്രൈക്കേഴ്‌സിന് വേണ്ടി കളിക്കുന്ന താരം വാതുവയ്പ്പ് കമ്പനികളുടെ ലോഗോ ഇല്ലാത്ത ജെഴ്‌സി ധരിക്കും. നേരത്തെ സഹതാരം മുഹമ്മദ് റിസ്വാനും സമാന നിലപാട് സ്വീകരിച്ചിരുന്നു. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ നിരവധി ടീമുകളെ വാതുവയ്പ്പ് കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്. നിരവധി താരങ്ങള്‍ ഈ കമ്പനികളുടെ ലോഗോ ധരിക്കാറില്ല.




Next Story

RELATED STORIES

Share it