Cricket

തീയായി അക്‌സര്‍ പട്ടേല്‍; വിന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് ജയം

ശുഭ്മാന്‍ ഗില്‍(43), ശ്രേയസ് അയ്യര്‍ (63), സഞ്ജു സാംസണ്‍ (54) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു.

തീയായി അക്‌സര്‍ പട്ടേല്‍; വിന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് ജയം
X


ട്രിനിഡാഡ്:വെസ്റ്റ്ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ.ഇന്ന് നടന്ന രണ്ടാം ഏകദിനത്തില്‍ രണ്ട് വിക്കറ്റിന്റെ ജയം നേടിയാണ് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഏഴാമനായിറങ്ങി 35 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താവാതെ നിന്ന അക്‌സര്‍ പട്ടേലാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. മൂന്ന് ഫോറും അഞ്ച് സിക്‌സും അടങ്ങിയതാണ് അക്‌സറിന്റെ ഇന്നിങ്‌സ്. 205 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു. തുടര്‍ന്നാണ് അക്‌സറും ദീപക് ഹൂഡയും (33) നിലയുറപ്പിച്ചത്. ക്യാപ്റ്റന്‍ ധവാന്‍ (13), സൂര്യകുമാര്‍ യാദവ്(9) എന്നിവര്‍ മാത്രമാണ് പെട്ടെന്ന് പറുത്തായത്. ശുഭ്മാന്‍ ഗില്‍(43), ശ്രേയസ് അയ്യര്‍ (63), സഞ്ജു സാംസണ്‍ (54) എന്നിവരുടെ ഇന്നിങ്‌സും ഇന്ത്യന്‍ ജയത്തിന് വഴിയൊരുക്കി. രണ്ട് പന്ത് ശേഷിക്കെയാണ് ഇന്ത്യ ജയിച്ചത്. സ്‌കോര്‍ 312-8.

നേരത്തെ വെസ്റ്റ്ഇന്‍ഡീസ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തിരുന്നു. ഷായ് ഹോപ്പിന്റെ (115) സെഞ്ചുറിയും നിക്കോളസ് പൂരന്റെ (74) അര്‍ദ്ധസെഞ്ചുറിയുമാണ് വിന്‍ഡീസിന് കുറ്റന്‍ സ്‌കോര്‍ നല്‍കിയത്.







Next Story

RELATED STORIES

Share it