Cricket

ലോകകപ്പ്; ആഡം സാംബയ്ക്ക് അഞ്ച് വിക്കറ്റ്; ബംഗ്ലാദേശ് 73ന് പുറത്ത്

19 റണ്‍സ് വിട്ടുകൊടുത്താണ് സാംബ അഞ്ച് വിക്കറ്റ് നേടിയത്.

ലോകകപ്പ്; ആഡം സാംബയ്ക്ക് അഞ്ച് വിക്കറ്റ്; ബംഗ്ലാദേശ് 73ന് പുറത്ത്
X


ദുബയ്: ട്വന്റി-20 ലോകകപ്പില്‍ ബംഗ്ലാദേശിനെ ക്ലീന്‍ ബൗള്‍ഡാക്കി ഓസ്‌ട്രേലിയ. അഞ്ച് വിക്കറ്റെടുത്ത ആഡം സാംബയാണ് ബംഗ്ലാ നിരയെ പിടിച്ചുകെട്ടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ ഇന്നിങ്‌സ് 15 ഓവറിലാണ് ഓസിസ് അവസാനിപ്പിച്ചത്.


മുഹമ്മദ് നെയിം (17), മുഹമ്മദുള്ള (16), ഷമീം ഹൊസെയ്ന്‍ (19) എന്നിവര്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നത്. 19 റണ്‍സ് വിട്ടുകൊടുത്താണ് സാംബ അഞ്ച് വിക്കറ്റ് നേടിയത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.




Next Story

RELATED STORIES

Share it