ഐപിഎല്‍; ഹാര്‍ദ്ദിക്ക് പാണ്ഡെ അഹ്മദാബാദ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായേക്കും
ഇഷാന്‍ കിഷന്‍, ക്രുനാല്‍ പാണ്ഡെ എന്നിവരെയും സണ്‍റൈസേഴ്‌സ് റിലീസ് ചെയ്ത റാഷിദ് ഖാനെയും ഫ്രാഞ്ചൈസി നോട്ടമിട്ടിട്ടുണ്ട്.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പുതിയ ഫ്രാഞ്ചൈസിയായ അഹ്മദാബാദ്(സിവിസി ഗ്രൂപ്പ്) ക്യാപ്റ്റനായി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡെയെ പരിഗണിക്കുന്നു.കരിയറില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മാത്രം ഐപിഎല്ലില്‍ കളിച്ച ഹാര്‍ദ്ദിക്ക് ഗുജറാത്ത് താരമാണ്. ഹോം പ്ലയര്‍ എന്ന പരിഗണനയും താരത്തിന് ലഭിക്കും. ഐപിഎല്ലില്‍ ഹാര്‍ദ്ദിക് ആദ്യമായാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരുന്നത്.കഴിഞ്ഞ സീസണിന് ശേഷം മോശം ഫോമിനെ തുടര്‍ന്ന് മുംബൈ ഹാര്‍ദ്ദിക്കിനെ റിലീസ് ചെയ്യുകയായിരുന്നു. ടീം സ്വന്തമാക്കുന്ന മൂന്ന് താരങ്ങളുടെ ലിസ്റ്റാണ് ജനുവരി 31ന് മുമ്പ് ഫ്രാഞ്ചൈസികള്‍ ബിസിസിഐക്ക് നല്‍കേണ്ടത്. മുംബൈ ഇത്തവണ റിലീസ് ചെയ്ത ഇഷാന്‍ കിഷന്‍, ഹാര്‍ദ്ദിക്കിന്റെ സഹോദരന്‍ ക്രുനാല്‍ പാണ്ഡെ എന്നിവരെയും സണ്‍റൈസേഴ്‌സ് റിലീസ് ചെയ്ത അഫ്ഗാന്‍ താരം റാഷിദ് ഖാനെയും അഹ്മദാബാദ് ഫ്രാഞ്ചൈസി നോട്ടമിട്ടിട്ടുണ്ട്. നാല് പേരില്‍ മൂന്ന് പേരെ ടീം നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.
RELATED STORIES
ടെന്നിസ് ഇതിഹാസം സാനിയാ മിര്സ ഉംറ നിര്വഹിക്കാന് സൗദിയില്
22 March 2023 1:17 PM GMTദ ലാസ്റ്റ് ഡാന്സ്; ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയാ മിര്സ വിരമിച്ചു
21 Feb 2023 6:38 PM GMTഓസ്ട്രേലിയന് ഓപ്പണ് വനിതാ സിംഗിള്സ് കിരീടം സബെല്ലെന്ങ്കയ്ക്ക്
28 Jan 2023 1:40 PM GMTഗ്രാന്സ്ലാമിനോട് വിട; ഓസ്ട്രേലിയന് ഓപ്പണ് ഫൈനലില്...
27 Jan 2023 4:20 AM GMTഓസ്ട്രേലിയന് ഓപ്പണ്; സാനിയാ മിര്സാ-രോഹന് ബോപ്പെണ്ണ സഖ്യം ഫൈനലില്
25 Jan 2023 12:00 PM GMTഓസ്ട്രേലിയന് ഓപ്പണ്; ലോക ഒന്നാം നമ്പര് ഇഗാ സ്വായാടെക്ക് പുറത്ത്
22 Jan 2023 4:30 AM GMT