Cricket

രണ്ടാം സെമിയില്‍ ആതിഥേയരും ഓസിസും നേര്‍ക്കുനേര്‍

ഉച്ചയ്ക്ക് മൂന്ന് മണിക്ക് എഡ്ജ്ബാസ്റ്റണിലാണ് പോരാട്ടം. ആദ്യസെമിയില്‍ ഇന്ത്യയെ ന്യൂസിലന്റ് തോല്‍പ്പിച്ച് ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ആദ്യ ലോകകപ്പ് നേടാമെന്ന പ്രതീക്ഷയിലാണ് ആതിഥേയര്‍ ഇന്ന് ആദ്യ അങ്കത്തിന് ഇറങ്ങുന്നത്.

രണ്ടാം സെമിയില്‍ ആതിഥേയരും ഓസിസും നേര്‍ക്കുനേര്‍
X

എഡ്ജ്ബാസ്റ്റണ്‍: ലോകകപ്പിലെ രണ്ടാം സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടും അഞ്ച് തവണ ചാംപ്യന്‍മാരായ ആസ്‌ത്രേലിയയും ഏറ്റുമുട്ടും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് എഡ്ജ്ബാസ്റ്റണിലാണ് പോരാട്ടം. ആദ്യസെമിയില്‍ ഇന്ത്യയെ ന്യൂസിലന്റ് തോല്‍പ്പിച്ച് ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ആദ്യ ലോകകപ്പ് നേടാമെന്ന പ്രതീക്ഷയിലാണ് ആതിഥേയര്‍ ഇന്ന് ആദ്യ അങ്കത്തിന് ഇറങ്ങുന്നത്. അഞ്ച് തവണ കിരീടം നേടിയ ഓസിസ് ഏഴ് തവണ ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്. പോയിന്റ് നിലയില്‍ ഇന്ത്യയ്ക്ക് താഴെ രണ്ടാമതായാണ് ആസ്‌ത്രേലിയ ഫിനിഷ് ചെയ്തത്. അതിന് താഴെയാണ് ഇംഗ്ലണ്ടുള്ളത്.

അവസാന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വി ആസ്‌ത്രേലിയന്‍ ടീമിനെ സമ്മര്‍ദ്ധത്തിലാക്കുന്നുണ്ട്. ഒമ്പത് മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലാണ് കംഗാരുക്കള്‍ തോറ്റത്. ഇംഗ്ലണ്ടാവട്ടെ മൂന്ന് തോല്‍വി നേരിട്ടിരുന്നു. 1992ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് സെമിയില്‍ പ്രവേശിക്കുന്നത്. ഇരു ടീമും അവസാന മല്‍സരത്തില്‍ ഇറക്കിയ ഇലവനെ തന്നെയാണ് ഇന്ന് ഇറക്കുക. ലോകകപ്പ് സെമിയിലെ പരിചയസമ്പത്ത് ആസ്‌ത്രേലിയക്ക് മുതല്‍ക്കൂട്ടാവുമ്പോള്‍ ഹോം ഗ്രൗണ്ടില്‍ കളിക്കുന്നതെന്ന മുന്‍തൂക്കം ഇംഗ്ലണ്ടിനും ലഭിക്കുന്നു.



Next Story

RELATED STORIES

Share it