ലോകകപ്പ് സെമി; ഇന്ത്യ തകരുന്നു; ആറ് വിക്കറ്റ് നഷ്ടമായി
മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിയില്‍ കരകയറാനാവാത്ത വിധം ഇന്ത്യ തകരുന്നു. ന്യൂസിലന്റിനെതിരേ 240 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 33 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റാണ് നഷ്ടമായിരിക്കുന്നത്. 106 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. 24 നാലിന് നാല് എന്ന നിലയില്‍ നിന്ന് പന്തും ഹാര്‍ദ്ദിക്കുമാണ് സ്‌കോര്‍ 71ലേക്ക് എത്തിച്ചത്. എന്നാല്‍ 32 റണ്‍സെടുത്ത പന്തിനെയും ഹാര്‍ദ്ദിക്കിനെയും സാന്റനെര്‍ പുറത്താക്കിയതോടെ ഇന്ത്യയുടെ നില വീണ്ടും പരുങ്ങലിലായി. 18 റണ്‍സെടുത്ത ധോണിയും 10 റണ്‍സെടുത്ത ജഡേജയുമാണ് ക്രീസില്‍. നേരത്തെ ദിനേശ് കാര്‍ത്തിക്കിനെ(6) ഹെന്ററി പുറത്താക്കിയിരുന്നു.
നേരത്തെ വെറും ആറ് റണ്‍സ് എടുക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്. കെ എല്‍ രാഹുല്‍, രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്‌ലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് കൈവിട്ടത്. മൂവരും ഓരോ റണ്‍സ് വീതമാണ് നേടിയത്. തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ച മാറ്റ് ഹെന്ററിയാണ് രാഹുലിനെയും രോഹിത്തിനെയും പുറത്താക്കിയത്. ഇരുവരെയും ടോം ലാതം ക്യാച്ചെടുക്കുകയായിരുന്നു. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങിയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ ഇന്ത്യയ്ക്ക് നഷ്ടമായത്.
RELATED STORIES
ബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്ഷത്തെ തടവുശിക്ഷ: രാഹുല്ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില് ഒന്നുമുതല് കെട്ടിടനിര്മാണ പെര്മിറ്റ് ഫീസ്...
23 March 2023 8:58 AM GMTറമദാന്: യുഎഇയില് 1025 തടവുകാരെ മോചിപ്പിക്കാന് ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്ക്കാറിന്റെ രണ്ടാം വാര്ഷികം; ഏപ്രില് ഒന്നിന്...
22 March 2023 1:08 PM GMT