Athletics

ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ മലയാളി തിളക്കം; അബ്ദുള്ള അബൂബക്കറിന് സ്വര്‍ണം

23-കാരിയായ ജ്യോതി യാരാജി 13.09 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഹര്‍ഡില്‍സില്‍ സ്വര്‍ണമണിഞ്ഞത്.

ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ മലയാളി തിളക്കം; അബ്ദുള്ള അബൂബക്കറിന് സ്വര്‍ണം
X
ബാങ്കോക്ക്: ഏഷ്യന്‍ അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ മലയാളി താരം അബ്ദുല്ലാ അബൂബക്കറിന് സ്വര്‍ണം. പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവുകൂടിയായ അബ്ദുല്ലാ അബൂബക്കര്‍ സ്വര്‍ണം നേടിയത്. ഇന്ന് ഇന്ത്യ മറ്റ് രണ്ട് സ്വര്‍ണവും നേടിയിട്ടുണ്ട്. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യാരാജി, പുരുഷന്മാരുടെ 1500 മീറ്ററില്‍ അജയ് കുമാര്‍ സരോജ് എന്നിവരും സ്വര്‍ണം നേടി. ഇതോടൊപ്പം വനിതകളുടെ 400 മീറ്ററില്‍ ഐശ്വര്യ മിശ്രയും ഡെക്കാത്തലണില്‍ തേജസ്വിന്‍ ശങ്കറും വെങ്കലം നേടി.

23-കാരിയായ ജ്യോതി യാരാജി 13.09 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഹര്‍ഡില്‍സില്‍ സ്വര്‍ണമണിഞ്ഞത്. ഫൈനലില്‍ ജാപ്പനീസ് താരങ്ങളായ ടെറാഡ അസുക്ക (13.13 സെക്കന്‍ഡ്), ഓക്കി മസൂമി (13.26 സെക്കന്‍ഡ്) എന്നിവരെ മറികടന്നാണ് ജ്യോതിയുടെ മെഡല്‍ നേട്ടം. കഴിഞ്ഞ മാസം നടന്ന ദേശീയ അന്തര്‍ സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ 12.82 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തതാണ് ജ്യോതിയുടെ ദേശീയ റെക്കോഡ്.




Next Story

RELATED STORIES

Share it