രാജുപോളിന് വിടപറയല്‍ അവിസ്മരണീയമാക്കി കോതമംഗലം സെന്റ് ജോര്‍ജ്
BY jaleel mv28 Oct 2018 7:24 PM GMT

X
jaleel mv28 Oct 2018 7:24 PM GMT

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്‌കൂള്‍ വിഭാഗത്തില്‍ കോതമംഗലം സെന്റ് ജോര്‍ജിന് ജേതാക്കളായി. പത്താം തവണയാണ് സെന്റ് ജോര്‍ജ് കിരീടം നേടുന്നത്. 2014ന് ശേഷം സെന്റ് ജോര്‍ജിന്റെ ആദ്യ കിരിടനേട്ടമാണിത്. കിരീടത്തോടെ ഈ വര്‍ഷം വിരമിക്കുന്ന പരിശീലകന്‍ രാജു പോളിന് യാത്രയപ്പ് നല്‍കുകയായിരുന്നു പ്രിയശിഷ്യര്‍. പാലക്കാട് കല്ലടി സ്‌കൂളാണ് രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ മാര്‍ ബേസിലിന് മൂന്നാം സ്ഥാനം നേടാനെ കഴിഞ്ഞുളളൂ. ഗവണ്‍മെന്റ് ഫിഷറീസ് എച്ച്എസ്എസ് നാട്ടിക (45), പറളി എച്ച്എസ് (32) എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.
സ്ഥിരം എതിരാളികളായ കേതമംഗലം മാര്‍ ബേസിലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സെന്റ് ജോര്‍ജ് ഇടവേളയ്ക്ക് ശേഷം ചാംപ്യന്‍ സ്‌കൂള്‍ കിരീടം തിരിച്ചു പിടിച്ചത്. 10 സ്വര്‍ണവും ഒന്‍പത് വെള്ളിയും ആറ് വെങ്കലവുമാണ് മണിപ്പൂരി താരങ്ങളുടെ ഉള്‍പ്പടെ കായികക്കരുത്തില്‍ സെന്റ് ജോര്‍ജ് വാരിക്കൂട്ടിയത്. 10 സ്വര്‍ണവും മൂന്ന് വീതം വെള്ളിയും വെങ്കലവും നേടിയ പാലക്കാട്കല്ലടി എച്ച്.എസ് കുമരംപൂത്തൂര്‍ 62 പോയിന്റുമായി രണ്ടാം സ്ഥാനത്ത് കുതിച്ചെത്തി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ചാംപ്യന്‍ സ്‌കൂള്‍ മാര്‍ ബേസിലിന് അഞ്ച് സ്വര്‍ണവും ഏഴ് വെള്ളിയും നാല് വെങ്കലവും കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. 50 പോയിന്റാണ് മാര്‍ ബേസിലിന്റെ സമ്പാദ്യം. തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസ് ആറ് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമായി മികച്ച പ്രകടനം കാഴ്ചവെച്ചു. 45 പോയിന്റാണ് നാട്ടികയുടെ സമ്പാദ്യം. അഞ്ചാം സ്ഥാനത്ത് എത്തിയ പറളി സ്‌കൂള്‍ മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും രണ്ട് വെങ്കല നേട്ടവുമായി 32 പോയിന്റ് സ്വന്തമാക്കി.
പാലായിലെ രണ്ടാം സ്ഥാനക്കാരായിരുന്ന കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ രണ്ട് സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവുമായി 28 പോയിന്റ് നേടി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Next Story
RELATED STORIES
മംഗളൂരുവില് മലയാളി വിദ്യാര്ഥികള്ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTകോഴിക്കോട് വിദ്യാര്ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTകണ്ണൂരില് നിര്ത്തിയിട്ട ട്രെയിനില് ദുരൂഹസാഹചര്യത്തില് തീപിടിത്തം;...
1 Jun 2023 1:16 AM GMTഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷണെതിരെ തെളിവില്ല; പ്രതിയെ...
31 May 2023 9:48 AM GMTതാന് ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTഹോട്ടലുടമയുടെ അരുംകൊലയില് കൂടുതല് വിവരങ്ങള് പുറത്ത്
26 May 2023 8:35 AM GMT