വേള്‍ഡ് മലയാളി കൗണ്‍സില്‍ ദമാമിലെ വനിതാ അഭയകേന്ദ്രം സന്ദര്‍ശിച്ചു
അഭയകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്ന ഗാര്‍ഹിക, ശുചീകരണ മേഖലയില്‍ തൊഴില്‍ ചെയ്തിരുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കാണ് വസ്ത്രങ്ങളും, നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു.

ദമാം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിവേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ കോബാര്‍ പ്രോവിന്‍സ് വനിത വിഭാഗം ദമ്മാമിലെ വനിതാ അഭയകേന്ദ്രം സന്ദര്‍ശിച്ചു. സൗദിയില്‍ തൊഴില്‍ തേടിയെത്തി വിവിധ നിയമ തൊഴില്‍ പ്രശ്‌നങ്ങളില്‍ അകപെട്ട് അഭയകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്ന ഗാര്‍ഹിക, ശുചീകരണ മേഖലയില്‍ തൊഴില്‍ ചെയ്തിരുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കാണ് വസ്ത്രങ്ങളും, നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തത്.
വനിതാ വിംഗ് ജനറല്‍ സെക്രട്ടറി ഹുസ്‌ന ആസിഫിന്റെ നേതൃത്വത്തില്‍ പ്രസിഡന്റ് സ്മിത ജയന്‍, ഖജാഞ്ചി ഷംല നജീബ് വൈസ് പ്രസിഡന്റ് മാരായ പ്രജിത അനില്‍ കുമാര്‍, അര്‍ച്ചന അഭിഷേക്ക് എന്നിവരാണ് അഭയ കേന്ദ്രം സന്ദര്‍ശിച്ചത്.
അഭയകേന്ദ്രം സന്ദര്‍ശിക്കുന്നതിന് സാമൂഹ്യപ്രവര്‍ത്തകരായ നാസ് വക്കം, താജുദീന്‍,ജാഫര്‍ കൊണ്ടോട്ടി എന്നിവര്‍ സഹകരണം നല്‍കി.വേര്‍ഡ് മലയാളി കൗണ്‍സില്‍ കോബാര്‍ പ്രൊവിന്‍സ് ചെയര്‍മാന്‍നജീബ് അരഞ്ഞിക്കല്‍, പ്രസിഡന്റ് ജയന്‍ വടകേ വീട്ടില്‍, വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍, ട്രഷറര്‍ ആസിഫ് താനൂര്‍ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.