Pravasi

ഇന്ത്യയുടെ വീണ്ടെടുപ്പിനു സ്ത്രീകള്‍ നിര്‍മാണാത്മകമായ പങ്കുവഹിക്കണം: വിമന്‍സ് ഫ്രറ്റേണിറ്റി ഫോറം

രാജ്യത്തിന്റെ സാമൂഹിക ചുറ്റുപാട് കലുഷിതമായിക്കൊണ്ടിരിക്കുമ്പോള്‍ സാമൂഹിക ബോധത്തില്‍ നിന്നാണ് നീതിക്കും നന്മക്കുമായി കൈക്കുഞ്ഞുങ്ങളെയുമേന്തി യുവതികളും പ്രായത്തിന്റെ ബുദ്ധിമുട്ടുകളെ വകവക്കാതെ അമ്മമാരും ശാഹീന്‍ ബാഗുകളും ആസാദി സ്‌ക്വയറുകളും സജീവമാക്കിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയുടെ വീണ്ടെടുപ്പിനു സ്ത്രീകള്‍ നിര്‍മാണാത്മകമായ പങ്കുവഹിക്കണം: വിമന്‍സ് ഫ്രറ്റേണിറ്റി ഫോറം
X
ദമ്മാം: ഇന്ത്യയുടെ വീണ്ടെടുപ്പിനു സ്ത്രീകള്‍ നിര്‍മാണാത്മകമായ പങ്കുവഹിക്കണമെന്ന് വിമന്‍സ് ഫ്രറ്റേണിറ്റി ഫോറം ദമ്മാം കേരള ഘടകം അഭിപ്രായപ്പെട്ടു. നിലനില്‍പിനുവേണ്ടി പോരാടുന്ന സമകാലിക ഇന്ത്യന്‍ ചുറ്റുപാടില്‍ സ്ത്രീകളുടെ ഉത്തരവാദിത്തവും സാമൂഹിക ഇടപെടലുകളുടെ ആവശ്യകതയും ബോധ്യപ്പെടുത്തിക്കൊണ്ടാണു അന്താരാഷ്ട്ര വനിതാദിനം കടന്നുപോയത്. 'രാഷ്ട്ര ശാക്തീകരണത്തിന് പെണ്‍ കരുത്ത്' എന്ന മുദ്രാവാക്യം കാലിക പ്രസ്‌ക്തമാണ്.

ഭരണകൂടത്തിന്റെ നിരുത്തരവാദപരമായ സമീപനങ്ങള്‍ കൊണ്ട് ജനാധിപത്യ ഇന്ത്യയുടെ നാം കാത്ത് സൂക്ഷിച്ചിരുന്ന പല മൂല്യങ്ങളും തകര്‍ക്കപ്പെടുകയും ബോധപൂര്‍വ്വമായ അരക്ഷിതാവസ്ത സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോള്‍ കൂടുതലായി ഇരകളാക്കപ്പെടുന്നതും നിസ്സഹായരാകുന്നതും സ്ത്രീകളും കുട്ടികളുമാണെന്ന് നാം തിരിച്ചറിയണം.

അത്തരം തിരിച്ചറിവുകളില്‍ നിന്നാണ് അതിക്രമവും അന്യായവും പ്രവര്‍ത്തിക്കുന്ന ഭരണ കൂടത്തിനും പോലിസിനും നേരെ സധൈര്യം വിരല്‍ ചൂണ്ടി നീതി ചോദിക്കുന്ന വനിതാ നേത്രുത്വങ്ങള്‍ ഉയര്‍ന്നു വന്നിട്ടുള്ളത്. രാജ്യത്തിന്റെ സാമൂഹിക ചുറ്റുപാട് കലുഷിതമായിക്കൊണ്ടിരിക്കുമ്പോള്‍ സമാധാനമായി വീടുകളില്‍ തങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ കഴിയില്ലെന്ന സാമൂഹിക ബോധത്തില്‍ നിന്നാണ് നീതിക്കും നന്മക്കുമായി കൈക്കുഞ്ഞുങ്ങളെയുമേന്തി യുവതികളും പ്രായത്തിന്റെ ബുദ്ധിമുട്ടുകളെ വകവക്കാതെ അമ്മമാരും ശാഹീന്‍ ബാഗുകളും ആസാദി സ്‌ക്വയറുകളും സജീവമാക്കിക്കൊണ്ടിരിക്കുന്നത്. ഓരോ വനിതാ ദിനങ്ങളും ഇത്തരത്തില്‍ സ്ത്രീ ശാക്തീകരണത്തിനുള്ള സന്ദേശങ്ങളാണു നല്‍കുന്നത്. അതുള്‍ക്കൊണ്ട് സാമൂഹിക പ്രതിബദ്ധതയോടെ സമഭാവനയുള്ള രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സ്ത്രീ സമൂഹത്തിനു കഴിയണമെന്നും ഇരകളായി കരഞ്ഞു തീര്‍ക്കാനുള്ളതല്ല സ്ത്രീജന്മങ്ങളെന്നും വിമന്‍സ് ഫ്രറ്റേണിറ്റി കേരള ഘടകം പ്രസിഡന്റ് സാജിദാ നമീര്‍, സെക്രട്ടറി ഉനൈസാ അമീര്‍ എന്നിവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it