Pravasi

സൗദിക്കു പുറത്ത് നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ നാളെ മുതല്‍ എത്തി തുടങ്ങും

തീര്‍ത്ഥാടകര്‍ക്ക് രാജ്യത്ത് താമസിക്കാവുന്ന പരിധി പത്ത് ദിവസമായിരിക്കും.

സൗദിക്കു പുറത്ത് നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ നാളെ മുതല്‍ എത്തി തുടങ്ങും
X

ദമ്മാം: കൊവിഡ് 19 തിനെ തുടര്‍ന്ന് നിർത്തി വെച്ച ഉംറ തീര്‍ത്ഥാടനത്തിനു മസ്ജിദുന്നബവി സന്ദര്‍ശനത്തിനു തുടക്കം കുറിച്ചിരിക്കെ സൗദിക്ക് പുറമെ നിന്നുള്ള തീര്‍ത്ഥാടകരെ നാളെ മുതല്‍ സ്വീകരിച്ചു തുടങ്ങും. ഘട്ടംഘട്ടമായി പുനരാരംഭിച്ച തീര്‍ത്ഥാടന പദ്ധതിയുടെ മൂന്നാം ഘട്ടമാണ് നാളെ മുതല്‍ക്ക് ആരംഭം കുറിക്കുന്നത്.

സൗദിക്കകത്തും നിന്നും പുറത്ത നിന്നുമായി ഇരുപതിനായിരം തീര്‍ത്ഥാടകര്‍ക്കും മസ്ജിദുല്‍ ഹറമില്‍ നിസ്‌കരിക്കുന്നതിന്നായി അറുപതിനായിരം പേരെയുമാണ് അനുവദിക്കുക. തീര്‍ത്ഥാടകര്‍ക്ക് രാജ്യത്ത് താമസിക്കാവുന്ന പരിധി പത്ത് ദിവസമായിരിക്കും. ഇഅ്തമര്‍നാ എന്ന ആപ്പു വഴി ഉംറ തീര്‍ത്ഥാടനത്തിനും ഡിസംബര്‍ അവസാനം വരെയാണ് ബുക്ക് ചെയ്യാന്‍ സാധ്യമാവുകയെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

ഉംറ പുനരാരംഭത്തിന്‍റെ മൂന്നാം ഘട്ടം നാള മുതല്‍ പുനരാരംഭിക്കവേ വിപുലമായ ഒരുക്കങ്ങളാണ് അധികൃതര്‍ നടത്തിയിട്ടുള്ളത്. തീര്‍ത്ഥാടകര്‍ പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരിക്കണം. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേ പിഴ ശിക്ഷ ഈടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it