Pravasi

'മണലെഴുത്തുകൾ' പുസ്തകം പ്രകാശനം ചെയ്തു

സക്കീന ഓമശ്ശേരി എഴുതിയ പുസ്തകത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് ജിദ്ദയിലെ കലാ സാംസ്കാരിക രാഷ്ട്രീയ പത്ര മാധ്യമ രംഗത്തെ പ്രമുഖർ സംസാരിച്ചു

മണലെഴുത്തുകൾ പുസ്തകം പ്രകാശനം ചെയ്തു
X

ജിദ്ദ: പ്രശസ്ത പ്രവാസി എഴുത്തുകാരി ശ്രീമതി സക്കീന ഓമശ്ശേരി എഴുതിയ 'മണലെഴുത്തുകൾ' എന്ന പുസ്തകം പുണർതം 2022 ന്റെ ബാനറിൽ പ്രകാശനം ചെയ്തു. മലയാളം ന്യൂസ് എഡിറ്റർ മുസാഫർ മാധ്യമ പ്രവർത്തകരായ മായിൻകുട്ടി, സാദിഖലി തുവ്വൂർ എന്നിവർക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

പുണർതം 2022 കൺവീനർ ഹസ്സൻ കൊണ്ടോട്ടി അധ്യക്ഷത വഹിച്ച പരിപാടി സിഎം അഹമ്മദ് ആക്കോട് നിയന്ത്രിച്ചു. സക്കീന ഓമശ്ശേരി എഴുതിയ പുസ്തകത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് ജിദ്ദയിലെ കലാ സാംസ്കാരിക രാഷ്ട്രീയ പത്ര മാധ്യമ രംഗത്തെ പ്രമുഖരായ ഷിബു തിരുവനന്തപുരം, അബ്ദുൽമജീദ് നഹ, അമൃത ന്യൂസ് ജിദ്ദാ റിപോർട്ടർ സുൽഫിക്കർ ഒതായി .ഇ എം ടി ന്യൂസ് ജിദ്ദ റിപോർട്ടർ ബാദുഷ മാഷ്, സലാഹ് കാരാടൻ,ഇസ്മായിൽ മരുതേരി,അബ്ദുല്ല മൂക്കണ്ണി,യു എം ഹുസൈൻ,സെലീന മുസാഫർ, ഉമ്മർ മങ്കട, മുജീബ് പാക്കട, ഗഫൂർ ചാലിൽ, ഷറഫു കൊണ്ടോട്ടി, റഹീം എന്ന പൂച്ചിപ്പ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പുണർതം ചെയർമാൻ ഉണ്ണീൻ പുലാക്കൽ പരിപാടിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് നാട്ടിൽ നിന്നും ഓൺലൈൻ ആയി സംസാരിച്ചു.

Next Story

RELATED STORIES

Share it