പൗരത്വ ഭേദഗതി നിയമം സംഘപരിവാര് അജണ്ട: കേരള പ്രവാസി ഫോറം ഷാര്ജ
രാജ്യത്തിന്റെ ബഹുസ്വരതക്കും ഭരണഘടനാ മൂല്യങ്ങള്ക്കും നേരെയുള്ള വെല്ലുവിളിയാണ് നിയമഭേദഗതിയെന്നും, ഭരണഘടനയിലെ ആര്ട്ടിക്കിള് 14 ന്റെ നഗ്നമായ ലംഘനമാണെന്നും പ്രവാസി ഫോറം ഭാരവാഹികള് അഭിപ്രായപ്പെട്ടു.

ഷാര്ജ: പൗരത്വ ഭേദഗതി നിയമം മതേതര രാഷ്ട്രമായ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കി പരിവര്ത്തിപ്പിക്കാന് സംഘപരിവാര് നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണെന്ന് കേരള പ്രവാസി ഫോറം ഷാര്ജ കമ്മറ്റി വിലയിരുത്തി.
രാജ്യത്തിന്റെ ബഹുസ്വരതക്കും ഭരണഘടനാ മൂല്യങ്ങള്ക്കും നേരെയുള്ള വെല്ലുവിളിയാണ് നിയമഭേദഗതിയെന്നും, നിയമം ഭരണഘടനയിലെ ആര്ട്ടിക്കിള് 14 ന്റെ നഗ്നമായ ലംഘനമാണെന്നും പ്രവാസി ഫോറം ഭാരവാഹികള് അഭിപ്രായപ്പെട്ടു.
രാജ്യം സാമ്പത്തിക തകര്ച്ചയെ അഭിമുഖീകരിക്കുമ്പോള് അതില് നിന്ന് കരകയറാനുള്ള മാര്ഗ്ഗങ്ങള് ആരായുന്നതിന് പകരം ജനങ്ങളെ മതത്തിന്റെ പേരില് വിഭജിക്കാനുള്ള തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള് സൃഷ്ടിക്കുമെന്ന് പ്രവാസി ഫോറം ആശങ്ക രേഖപ്പെടുത്തി.
രാജ്യത്തിന്റെ വിവിധ കോണുകളില് നടക്കുന്ന ശക്തമായ പ്രക്ഷോഭങ്ങള് കണക്കിലെടുത്തും രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള് മുന്നിര്ത്തിയും ഈ നിയമം റദ്ദ് ചെയ്യാന് സുപ്രീംകോടതി ഇടപെടണമെന്നും പ്രവാസി ഫോറം അഭ്യര്ഥിച്ചു. പ്രവാസി ഫോറം ഭാരവാഹികളായ അബൂബക്കര് പോത്തനൂര്, നസീര് പൊന്നാനി, നിയാസ് ആക്കോട്, ഹാഷിം പാറക്കല് എന്നിവര് സംബന്ധിച്ചു.
RELATED STORIES
തിരുവനന്തപുരം ജില്ലയില് കൊവിഡ് മഹാമാരിയില് മാതാപിതാക്കള്...
6 July 2022 11:05 AM GMTസജി ചെറിയാന് രാജിവയ്ക്കണോ; സിപിഎം പ്രതികരണം വരട്ടെ, അത് കഴിഞ്ഞ്...
6 July 2022 11:00 AM GMTമലപ്പുറം ഗവ. കോളജില് മോഷണം; എസ്എഫ്ഐ-കെഎസ്യു നേതാക്കള് അറസ്റ്റില്
6 July 2022 10:59 AM GMTഭരണഘടനാ വിരുദ്ധ പരാമര്ശം; മന്ത്രി സജി ചെറിയാന് രാജിവെക്കുക: സോഷ്യല് ...
6 July 2022 10:44 AM GMTനാക്കുപിഴയല്ല; ഇത് കടുത്ത അധിക്ഷേപമാണ്
6 July 2022 10:22 AM GMTബിജെപി പിന്തുണച്ചത് ഹിന്ദുത്വത്തിന് വേണ്ടി; ഏക്നാഥ് ഷിൻഡെ
6 July 2022 10:17 AM GMT