Pravasi

ആര്‍എസ്‌സി 'തര്‍തീല്‍' മെയ് ഒന്നിന് മക്ക ജബലുനൂറില്‍

ഖുര്‍ആന്‍ പ്രധാന സൂറത്തുകള്‍ നിയമപ്രകാരം പാരായണം ചെയ്യാന്‍ പഠിപ്പിക്കുന്ന തഹ്‌സീന്‍ ക്യാംപുകള്‍ മുഴുവന്‍ ഘടകങ്ങളിലും നടക്കും.

ആര്‍എസ്‌സി തര്‍തീല്‍ മെയ് ഒന്നിന് മക്ക ജബലുനൂറില്‍
X
ജിദ്ദ: മാര്‍ച്ച് മുതല്‍ മെയ് വരെ സൗദി രിസാല സ്റ്റഡി സര്‍ക്കിള്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഖുര്‍ആന്‍ പാരായണ മല്‍സരവും അനുബന്ധ മല്‍സരങ്ങളും സംഘടിപ്പിക്കുന്നു. പരിശുദ്ധ റമളാനില്‍ ഖുര്‍ആന്‍ ആസ്വാദനവും പഠനവും ലക്ഷ്യം വെച്ച്‌കൊണ്ട് ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്, സൂറത്തുകളും ആശയങ്ങളും അടിസ്ഥാനപ്പെടുത്തിയുള്ള പ്രഭാഷണങ്ങള്‍, ഖുര്‍ആന്‍ ക്വിസ്, തജ്‌വീദ് ക്വിസ് എന്നീ ഇനങ്ങളില്‍ ജൂനിയര്‍, സീനിയര്‍, സെക്കന്ററി, കാംപസ് വിഭാഗങ്ങളിലായി മല്‍സരങ്ങള്‍ നടക്കും. യൂനിറ്റ് തലം മുതല്‍ ഗള്‍ഫ് തലം വരെ നടക്കുന്ന മല്‍സരങ്ങള്‍ വിശ്വാസികളില്‍ ഖുര്‍ആന്‍ പഠനത്തിനും അസ്വാദ്യകരമായി പാരായണം ചെയ്യാനുമുള്ള പരിശീലനങ്ങള്‍ സംഘടിപ്പിക്കും. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്ന മത്സരാര്‍ത്ഥികള്‍ക്ക് ഓഡിഷനിലൂടെ യൂനിറ്റ് തലങ്ങളില്‍ നടക്കുന്ന ഖുര്‍ആന്‍ പരിശീനലനത്തിനു പാരായണ നൈപുണ്യം നേടിയ ഖാരിഉകള്‍ നേതൃത്വം നല്‍കും. സൗദി വെസ്റ്റ് നാഷനലിന് കീഴിയിലുള്ള ജിദ്ദ നോര്‍ത്ത്, ജിദ്ദ സിറ്റി, മക്ക, മദീന, യാമ്പു, തായിഫ്, ജിസാന്‍, അസീര്‍, അല്‍ബഹ, അല്‍ജൗഫ്, തബൂക് തുടങ്ങി 11 സെന്ററുകളിലെ 219 യൂനിറ്റുകളില്‍ പരിശീനം നടക്കും. പരിശീലനത്തിന് ശേഷം യൂനിറ്റില്‍ മത്സരിച്ച് സെക്ടര്‍, സെന്‍ട്രല്‍ തല മത്സരങ്ങള്‍ കഴിഞ്ഞു വിജയികള്‍ മെയ് ഒന്നിന് നടക്കുന്ന നാഷനല്‍ തര്‍തീലില്‍ മാറ്റുരക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കാംപസ് മത്സരങ്ങള്‍ക്ക് സ്‌കൂളുകള്‍ വഴി രജിസ്റ്റര്‍ ചെയ്യുകയും പ്രഥമ മത്സരത്തിന് ശേഷം സെന്‍ട്രല്‍ കേന്ദ്രങ്ങളില്‍ വിജയികളായ കാംപസ് മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള മല്‍സരത്തില്‍ മാറ്റുരക്കും.

ഖുര്‍ആന്‍ പ്രധാന സൂറത്തുകള്‍ നിയമപ്രകാരം പാരായണം ചെയ്യാന്‍ പഠിപ്പിക്കുന്ന തഹ്‌സീന്‍ ക്യാംപുകള്‍ മുഴുവന്‍ ഘടകങ്ങളിലും നടക്കും. തജ്‌വീദ് നിയമങ്ങള്‍ പഠിപ്പിക്കുന്ന ഇ കാര്‍ഡുകള്‍ ഖുര്‍ആന്‍ പഠനങ്ങള്‍ നല്‍കുന്ന വീഡിയോകള്‍ എന്നിവ പുറത്തിറക്കും. വിത്യസ്ത മത വിശ്വാസികളുടെ ഖുര്‍ആന്‍ പരിചയങ്ങള്‍ ഉള്‍പ്പെടുന്ന പ്രോമോ വീഡിയോകള്‍ പുറത്തിറക്കും. ഡെയിലി ഖുര്‍ആന്‍ ക്വിസ്, ഖുര്‍ആനിനെ അടുത്തറിയാന്‍ കൈപുസ്തകം, മത സാംസ്‌കാരിക സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഖുര്‍ആന്‍ സെമിനാര്‍ എന്നിവ തര്‍തീലിനോടനുബന്ധിച്ച്‌നടക്കും.

18 വയസ്സിന് താഴെയുള്ള പ്രവാസത്തില്‍ നിന്ന് ഹാഫിളായ വിദ്യാത്ഥികള്‍ക്കും ജോലിയുടെ ഭാഗമല്ലാതെ അഞ്ചോ അതിലധികമോ ഹാഫിളീങ്ങളെ സൃഷ്ടിച്ച ഉസ്താദുമാര്‍ക്കും പ്രത്യേകം മൊമെന്റോ നല്‍കി ആദരിക്കും. സെന്‍ട്രല്‍, നാഷനല്‍ തലങ്ങളില്‍ തര്‍തീലിന്റെ ഭാഗമായി ഓണ്‍ലൈന്‍ പ്രബന്ധ രചന മത്സരങ്ങള്‍ സംഘടിപ്പിക്കും. മത്സരാര്‍ഥികള്‍ ഉള്‍പ്പെടുന്ന അഹ്‌ലുല്‍ ഖുര്‍ആന്‍ സംഘങ്ങള്‍ ഇതിന്റെ ഭാഗമായി നിലവില്‍ വരും എന്നും പ്രസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഗള്‍ഫ് കൗണ്‍സില്‍ അംഗം നൗഫല്‍ എറണാകുളം, സൗദി വെസ്റ്റ് ജനറല്‍ കണ്‍വീനര്‍ റഷീദ് പന്തലൂര്‍, കണ്‍വീനര്‍മാരായ സാദിഖ് ചാലിയാര്‍, റാഷീദ് മാട്ടൂല്‍, നാസിം പാലക്കല്‍ എക്‌സിക്യൂട്ടീവ് അംഗം യഹിയ വളപട്ടണം, ജിദ്ദ സിറ്റി സെന്‍ട്രല്‍ ഫിനാന്‍സ് കണ്‍വീനര്‍ അബ്രാര്‍ ചുള്ളിയോട് എന്നിവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it