Pravasi

പ്രവാസികളെ സുരക്ഷിത ഐസൊലേഷനിലേക്ക് മാറ്റണം: പ്രവാഹം ജിസിസി

യുഎഇയിലും ബഹ്‌റൈനിലും സെല്‍ഫ് ഐസൊലേഷന്‍ സംവിധാനത്തിലേക്ക് പോകേണ്ടിവരുന്ന മലയാളികളില്‍ ഭൂരിഭാഗവുംസുരക്ഷിതമായ താമസ സംവിധാനങ്ങള്‍ ഇല്ലാത്തവരാണെന്ന വസ്തുത സര്‍ക്കാരുകളും ഇന്ത്യന്‍ എംബസികളും അടിയന്തരമായി പരിഗണിക്കേണ്ടതാണ്.

പ്രവാസികളെ സുരക്ഷിത ഐസൊലേഷനിലേക്ക് മാറ്റണം: പ്രവാഹം ജിസിസി
X

തിരുവനന്തപുരം: കൊവിഡ് രോഗഭീതിയുള്ള ഗള്‍ഫ് മലയാളികളെ നാട്ടിലെത്തിക്കാന്‍ കഴിയാത്തിടത്തോളം അവര്‍ക്ക് സുരക്ഷിത ഐസൊലേഷന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ഗള്‍ഫിലെ പ്രവാസി മലയാളി സംഘടനയായ പ്രവാഹം ജിസിസി കമ്മിറ്റി ആവശ്യപ്പെട്ടു.

യുഎഇയിലും ബഹ്‌റൈനിലും സെല്‍ഫ് ഐസൊലേഷന്‍ സംവിധാനത്തിലേക്ക് പോകേണ്ടിവരുന്ന മലയാളികളില്‍ ഭൂരിഭാഗവുംസുരക്ഷിതമായ താമസ സംവിധാനങ്ങള്‍ ഇല്ലാത്തവരാണെന്ന വസ്തുത സര്‍ക്കാരുകളും ഇന്ത്യന്‍ എംബസികളും അടിയന്തരമായി പരിഗണിക്കേണ്ടതാണ്. കൊവിഡ് ഭീതിയെ തുടര്‍ന്ന് അടച്ചിട്ട ഹോട്ടലുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒരു നിശ്ചിത കാലയളവിലേക്ക് ഐസൊലേഷന്‍ സൗകര്യം ഒരുക്കാവുന്നതാണെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും പ്രവാഹം ജിസിസി പ്രസിഡന്റ് അന്‍വര്‍ നഹാസ് (ബഹ്‌റൈന്‍), ജനറല്‍ സെക്രട്ടറി ഷാജികുമാര്‍ (യുഎഇ) എന്നിവര്‍ ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ പ്രവാഹം ഭാരവാഹികളായ പനയം രാംകുമാര്‍, കുഞ്ഞുമോന്‍, റാഷിദ് വെണ്ണിയൂര്‍, എ എന്‍ സുരേഷ്, വിമല്‍ കുമാര്‍ (യുഎഇ) അന്‍സാരി, ജയകുമാര്‍, പ്രമോദ് പന്മന , നവാസ് (ബഹ്‌റൈന്‍) ഷമീര്‍ കാവില്‍, എ.കെ. ഹുസൈന്‍ (സൗദി അറേബ്യ) എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it