കുവൈത്തിൽ ഇസ്രായീൽ ഉൽപ്പന്നം വിൽപ്പന നടത്തിയ കട മന്ത്രാലയം അടച്ചു പൂട്ടി
ഉപഭോക്താവിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇസ്രായീൽ നിർമ്മിത തെർമ്മോ സ്റ്റാറ്റ് ഉപകരണമാണു സ്ഥാപനത്തിൽ വിൽപന നടത്തിയത്.
BY ABH1 Nov 2020 4:16 PM GMT

X
ABH1 Nov 2020 4:16 PM GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇസ്രായീൽ ഉൽപ്പന്നം വിൽപ്പന നടത്തിയ ഒരു കട ഉൾപ്പെടെ വിവിധ നിയമ ലംഘനങ്ങൾ നടത്തിയ 8 കച്ചവട സ്ഥാപനങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചു പൂട്ടി. ഷുവൈഖ് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന വാഹന സ്പെയർ പാർട്സ് വിൽപന കേന്ദ്രമാണ് ഇസ്രായീൽ ഉൽപ്പന്നം വിൽപന നടത്തിയതിന് അടച്ചു പൂട്ടിയത്.
ഉപഭോക്താവിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇസ്രായീൽ നിർമ്മിത തെർമ്മോ സ്റ്റാറ്റ് ഉപകരണമാണു സ്ഥാപനത്തിൽ വിൽപന നടത്തിയത്. ഇവയുടെ 77 പെട്ടികൾ വാണിജ്യ മന്ത്രാലയം പിടിച്ചെടുക്കുകയും കേസ് പ്ബ്ലിക് പ്രോസ്ക്യൂഷനു കൈമാറുകയും ചെയ്തു. യു.എഇ , ബഹറൈൻ മുതലായ രാജ്യങ്ങൾ ഇസ്രായീലുമായുള്ള ബന്ധം സാധാരണ നിലയിലേക്ക് പുനസ്ഥാപിച്ചുവെങ്കിലും വിഷയത്തിൽ കുവൈത്ത് പതിറ്റാണ്ടുകളായി തുടരുന്ന നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല.
Next Story
RELATED STORIES
വിഎച്ച്പി ബാലാശ്രമത്തില് നിന്ന് നാലു കുട്ടികളെ കാണാതായി
27 Jun 2022 6:01 PM GMT'ക്ലിഫ് ഹൗസിലെ ഗോശാല, 'പിണറായ് ജി!. വന്ദേ ഗോമാതരം'; മുഖ്യമന്ത്രിക്ക്...
27 Jun 2022 5:31 PM GMT'സത്യത്തിന്റെ ഒരു ശബ്ദത്തെ തടവിലിട്ടാല് ആയിരം ശബ്ദങ്ങള് ഉയരും'; ...
27 Jun 2022 5:03 PM GMTമുഹമ്മദ് സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി; വിവരങ്ങള് കൈമാറാതെ ...
27 Jun 2022 3:53 PM GMTആള്ട്ട് ന്യൂസ് സഹസ്ഥാപകന് മുഹമ്മദ് സുബൈര് അറസ്റ്റില്
27 Jun 2022 3:05 PM GMTആര്എസ്എസ് മുഖപത്രം കത്തിച്ച് കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിഷേധം
27 Jun 2022 2:45 PM GMT