കൊവിഡ്: ഇന്ന് കുവൈത്തിൽ 708 പേർക്ക് രോഗബാധയും 2 മരണവും
661 പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 112771ആയി.

X
ABH25 Oct 2020 6:00 PM GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് രോഗബാധയെ തുടർന്ന് ഇന്നു 2പേർ കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 746 ആയി. 708 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 121635 ആയി.
661 പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 112771ആയി. ആകെ 8118 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 121 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 5496 പേരിൽ കൊറോണ വൈറസ് പരിശോധന നടത്തി. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 876250 ആയി.
Next Story