Pravasi

കൊണ്ടോട്ടി പ്രവാസി സഖാക്കള്‍ മാങ്കായി റഷീദിന് യാത്രയയപ്പു നല്‍കി

അല്‍ നഹ്ദി മെഡിക്കല്‍ കമ്പനിയില്‍ റിട്ടേണ്‍ ഓഫിസറായി ജോലി ചെയ്തുവരികയായിരുന്നു.

കൊണ്ടോട്ടി പ്രവാസി സഖാക്കള്‍ മാങ്കായി റഷീദിന് യാത്രയയപ്പു നല്‍കി
X

ജിദ്ദ: നീണ്ട 22 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിടുന്ന മാങ്കായി റഷീദിന് കൊണ്ടോട്ടി പ്രവാസി സഖാക്കള്‍ (കെപിഎസ് ) ജിദ്ദയില്‍ യാത്രയയപ്പു നല്‍കി. അല്‍ നഹ്ദി മെഡിക്കല്‍ കമ്പനിയില്‍ റിട്ടേണ്‍ ഓഫിസറായി ജോലി ചെയ്തുവരികയായിരുന്നു.

ജിദ്ദ നവോദയ, കൊണ്ടോട്ടി സെന്റര്‍, ഖാസിയാരകം മഹല്‍ കമ്മിറ്റി തുടങ്ങി ജിദ്ദയിലെ നിരവധി സംഘടനകളുടെ നേതൃനിരയിലെ പ്രധാന

പ്രവര്‍ത്തകനായിരുന്നു. ചടങ്ങില്‍ കെപിഎസ് പ്രസിഡന്റ് കരീം എക്കാപറമ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഷീദ് ചുള്ളിയന്‍ സ്വാഗതം ആശംസിച്ചു.

വേര്‍പാടിന്റെ രണ്ടാം വര്‍ഷത്തില്‍ മാങ്കായി അബൂബക്കര്‍ അനുസ്മരണ പ്രഭാഷണം കുഞ്ഞു കടവണ്ടി നിര്‍വഹിച്ചു. ഇര്‍ഷാദ് കളത്തിങ്ങല്‍, അഷറഫ് കൊട്ടേലസ്സ് , റഫീക്ക് മാങ്കായി, ജബ്ബാര്‍ കലങ്ങോടന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജംഷി കടവണ്ടി നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it