Pravasi

കൊണ്ടോട്ടി സെന്റര്‍ ദശവാര്‍ഷികപ്പതിപ്പ് പ്രകാശനം ചെയ്തു

ബദര്‍ തമാം ജനറല്‍ മാനേജര്‍ കെ ടി മുജീബ് റഹ്മാന്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ആലുങ്ങല്‍ അഹമ്മദിനു നല്‍കിയാണ് സൗദിതല പ്രകാശനം നിര്‍വഹിച്ചത്

കൊണ്ടോട്ടി സെന്റര്‍ ദശവാര്‍ഷികപ്പതിപ്പ് പ്രകാശനം ചെയ്തു
X

ജിദ്ദ: 'ചേലൊത്ത നാടാവാന്‍ പെരുത്ത് പൂതി' എന്ന പേരില്‍ കൊണ്ടോട്ടി സെന്റര്‍ ജിദ്ദ ഒരുക്കിയ ദശവാര്‍ഷികപ്പതിപ്പ് പ്രകാശനം ചെയ്തു. ബദര്‍ തമാം ജനറല്‍ മാനേജര്‍ കെ ടി മുജീബ് റഹ്മാന്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ആലുങ്ങല്‍ അഹമ്മദിനു നല്‍കിയാണ് സൗദിതല പ്രകാശനം നിര്‍വഹിച്ചത്. സുവനീറിന്റെ ഡിജിറ്റല്‍ പതിപ്പ് ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍ ഡയരക്ടര്‍ അലി മുഹമ്മദലി സ്വിച്ച് ഓണ്‍ ചെയ്തു. ഡോ. ഇസ്മായില്‍ മരിതേരി വാര്‍ഷികപ്പതിപ്പിന്റെ ചര്‍ച്ച വിഷയങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. നവോദയ രക്ഷാധികാരി വി കെ റഊഫ് കെഎംസിസി ആക്റ്റിങ് പ്രസിഡന്റ് വി പി മുസ്തഫ, ഒഐസിസി പ്രസിഡന്റ് കെ ടി എ മുനീര്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍, ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് പി ഷംസുദ്ദീന്‍, സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര ഷിബു തിരുവനന്തപുരം, റഹ്മത്തലി എരഞ്ഞിക്കല്‍, ഗഫൂര്‍ ചുണ്ടക്കാടന്‍ സംസാരിച്ചു. ഒരുമ പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി സംഘടനയുടെ ഭാവിപരിപാടികള്‍ വിശദീകരിച്ചു. കൊണ്ടോട്ടി സെന്റര്‍ ജിദ്ദ പ്രസിഡന്റ് സലിം മധുവായി അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് ഉസ്താദ് അബ്ദുല്‍ മജീദ് കൊച്ചിന്‍ ആലപിച്ച ഗസലുകള്‍ ജിദ്ദയിലെ സംഗീത പ്രേമികളുടെ മനം കവര്‍ന്നു. ജിദ്ദയിലെ പ്രശസ്ത ഗായിക ഗായകന്‍മാരായ ഹഖ് തിരൂരങ്ങാടി, ഷാ ആലുവ, ധന്യ പ്രശാന്ത്, മുന്താസ് അബ്ദുര്‍റഹ്്മാന്‍, ബഷീര്‍ കൊണ്ടോട്ടി, ഫര്‍സാന യാസ്മിന്‍ എന്നിവരും ഗസലുകള്‍ ആലപിച്ചു. കൊണ്ടോട്ടി സെന്റര്‍ കലാ വിഭാഗം കണ്‍വീനര്‍ ഫൈസല്‍ എടക്കോട് ഓര്‍ക്കസ്ട്രയ്ക്കു നേതൃത്വം നല്‍കി. റഫീഖ് മങ്കായി, മുസ്തഫ അമ്പലപ്പള്ളി, റഷീദ് ചുരുളിയന്‍, ഫൈറൂസ് മേലങ്ങാടി, കബീര്‍ തുറക്കല്‍, എ ടി ബാവ തങ്ങള്‍, അസീസ് കളത്തിങ്ങല്‍, ജംഷി കടവണ്ടി, നാസര്‍ കളോത്ത്, നൗഷാദ് ആലങ്ങാടന്‍, റഷീദ് മാങ്കായി, ഷരീഫ് നീറാട്, അഷ്‌റഫ് കൊട്ടൈല്‍സ്, നബീല്‍ നീറാട് നേതൃത്യം നല്‍കി.




Next Story

RELATED STORIES

Share it