പട്ടിണി മൂലം കുട്ടികള്‍ മണ്ണുതിന്ന സംഭവം കേരളത്തെ ലജ്ജിപ്പിക്കുന്നത്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ഇത്തരം സംഭവങ്ങള്‍ ആവകര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു.

X
APH3 Dec 2019 2:49 PM GMT
അല്‍ഖോബാര്‍: പട്ടിണി സഹിക്കാന്‍ കഴിയാതെ കുട്ടികള്‍ മണ്ണുതിന്ന സംഭവം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഷമാലിയ ബ്രാഞ്ച് കമ്മിറ്റി അഭിപ്രായപ്പെട്ടു. പട്ടിണിമൂലം അമ്മ നാല് കുട്ടികളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇത്തരം വേദനാജനകമായ വാര്‍ത്തകള്‍ കേരളത്തില്‍ ഇനിയും ഉണ്ടാവാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്നും, സംഭവത്തില്‍ സമഗ്രമായ അന്വേഷണവും പരിശോധനയും നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ബ്രാഞ്ച് പ്രസിഡന്റ് അഷ്‌റഫ് പാലക്കാട് അധ്യക്ഷത വഹിച്ചു. ഖോബാര്‍ ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി മന്‍സൂര്‍ പൊന്നാനി ഉദ്ഘാടനം ചെയ്തു. മൂസകുട്ടി, ഹബീബ് കൊടുവള്ളി, ഷെരീഫ് കോട്ടയം സംസാരിച്ചു.
Next Story