Pravasi

പൗരത്വ ഭേദഗതി ബില്ല്: പ്രവാസി സംഘടനകള്‍ കൂട്ടായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

മുസ്‌ലിം വിരോധം മാത്രമാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ആദര്‍ശമെന്നു സംശയാതീതമായി തെളിഞ്ഞു. വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കി മതത്തിന്റെ പേരില്‍ രാജ്യത്തെ വെട്ടിമുറിക്കാനുള്ള ഫാഷിസ്റ്റുകളുടെ തന്ത്രത്തിന്റെ ഭാഗമാണിത്.

പൗരത്വ ഭേദഗതി ബില്ല്: പ്രവാസി സംഘടനകള്‍ കൂട്ടായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

അല്‍ ഖോബാര്‍: അഭയാര്‍ഥികളുടെ പൗരത്വത്തിനുള്ള അര്‍ഹതയില്‍ നിന്ന് മുസ്‌ലിംകളെ മാത്രം തടയുന്ന പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരമായതോടെ ബില്ലിനെതിരേ കൂട്ടായ പ്രതിക്ഷേധങ്ങളും സമര പരിപാടികളും പ്രവാസ ലോകത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ടെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ഖോബാര്‍ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. മുസ്‌ലിം വിരോധം മാത്രമാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ആദര്‍ശമെന്നു സംശയാതീതമായി തെളിഞ്ഞു. വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കി മതത്തിന്റെ പേരില്‍ രാജ്യത്തെ വെട്ടിമുറിക്കാനുള്ള ഫാഷിസ്റ്റുകളുടെ തന്ത്രത്തിന്റെ ഭാഗമാണിത്. ഇതിനെതിരെ പ്രവാസലോകത്ത് യോജിച്ചുള്ള പ്രതിഷേധങ്ങളും ബോധവല്‍കരണ പരിപാടികളും ആസൂത്രണം ചെയ്യണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തില്‍ സോഷ്യല്‍ ഫോറം ഖോബാര്‍ ബ്ലോക്ക് പ്രസിഡന്റ് അബ്ദുള്‍ റഷീദ് പുന്നപ്ര അധ്യക്ഷത വഹിച്ചു. ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹീം വടകര ഉദ്ഘാടനം ചെയ്തു. അഷ്‌കര്‍ തിരുനാവായ, അമീന്‍ ബീമാപ്പള്ളി, മന്‍സൂര്‍ പൊന്നാനി, ഷെരീഫ് കോട്ടയം, അഹമ്മദ് കബീര്‍, ബക്കര്‍ കോട്ടൂല്‍, ജാബിര്‍, അഷ്‌റഫ് പാലക്കാട് സംസാരിച്ചു.

Next Story

RELATED STORIES

Share it