Gulf

യൂത്ത് ഇന്ത്യ സൂപ്പര്‍കപ്പ് രണ്ടാം സീസണ്‍: ട്രോഫി ലോഞ്ചിങ്ങും ഫിക്‌സ്ചര്‍ പ്രകാശനവും

രണ്ടു ഗ്രൂപ്പുകളിലായി 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിലെ മല്‍സരവിജയികള്‍ക്ക് സൗദിയില്‍ ആദ്യമായി ഏറ്റവും വലിയ ട്രോഫിയായിരിക്കും സമ്മാനിക്കുക. രണ്ടാം റൗണ്ടിലെത്തുന്ന ടീമുകള്‍ക്ക് മുതല്‍ സമ്മാനങ്ങള്‍ നല്‍കുമെന്നത് ഈ ടൂര്‍ണമെന്റിന്റെ പ്രത്യേകതയാണെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

യൂത്ത് ഇന്ത്യ സൂപ്പര്‍കപ്പ് രണ്ടാം സീസണ്‍: ട്രോഫി ലോഞ്ചിങ്ങും ഫിക്‌സ്ചര്‍ പ്രകാശനവും
X

റിയാദ്: ജരീര്‍ മെഡിക്കല്‍ വിന്നേഴ്‌സ് കപ്പിനും ഫോക്കസ് ലൈന്‍ ഷിപ്പിങ് സ്‌പോണ്‍സര്‍ ചെയ്യുന്ന റണ്ണേഴ്‌സ് കപ്പിനും വേണ്ടി അടുത്ത ഒക്ടോബര്‍ 11 നും 18 നും ന്യൂ സനയ ഇഷക്കന്‍ ഗ്രൗണ്ടില്‍ നടക്കുന്ന 'യൂത്ത് ഇന്ത്യ സൂപ്പര്‍ കപ്പ് സീസണ്‍- 2' റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത 16 ഓളം ടീമുകള്‍ ഏറ്റുമുട്ടുമെന്ന് സംഘാടകര്‍ അറിയിച്ചു. മലാസ് ഭാരത് റെസ്‌റ്റോറന്റില്‍ നടന്ന പരിപാടിയില്‍ മുഖ്യപ്രായോജകരായ ജരീര്‍ മെഡിക്കല്‍സ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ഫാഹിദ് ട്രോഫി ലോഞ്ചിങ്ങും ഫോക്കസ് ലൈന്‍ ഷിപ്പിങ് കമ്പനി, റിയാദ് നിസാം ഫിക്‌സ്ചര്‍ പ്രകാശനവും നിര്‍വഹിച്ചു.

റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അഡൈ്വസറി മെംബര്‍മാരായ നൗഷാദ് കൊരമത്ത്, അബ്ദുല്ല വല്ലാഞ്ചിറ, റിഫ ആക്ടിങ് പ്രസിഡന്റ് ബഷീര്‍ കാരന്തൂര്‍, ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ കരുളായി, ടെക്‌നിക്കല്‍ ചെയര്‍മാന്‍ ഷക്കീല്‍ തീരൂര്‍കാട്, നവാസ് ഫോക്കസ് ലൈന്‍, ഇര്‍ഷാദ് പവര്‍ജിം, നബീല്‍ കൊണ്ടോട്ടി, യൂത്ത് ഇന്ത്യ സ്‌പോര്‍ട്‌സ് കോ-ഓഡിനേറ്റര്‍, അഫ്താബ് മീഡിയാ വണ്‍, ത്വഫീഖ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ടൂര്‍ണമെന്റ് കോ-ഓഡിനേറ്റര്‍ റിയാദ് റഷീദ് ഖിറാഅത്ത് നടത്തി. ടൂര്‍ണമെന്റ് കണ്‍വീനര്‍ നബീല്‍ പാഴൂര്‍, ടൂര്‍ണമെന്റ് മാനേജര്‍ അബ്ദുല്‍ കരിം സംസാരിച്ചു. രണ്ടു ഗ്രൂപ്പുകളിലായി 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിലെ മല്‍സരവിജയികള്‍ക്ക് സൗദിയില്‍ ആദ്യമായി ഏറ്റവും വലിയ ട്രോഫിയായിരിക്കും സമ്മാനിക്കുക. രണ്ടാം റൗണ്ടിലെത്തുന്ന ടീമുകള്‍ക്ക് മുതല്‍ സമ്മാനങ്ങള്‍ നല്‍കുമെന്നത് ഈ ടൂര്‍ണമെന്റിന്റെ പ്രത്യേകതയാണെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it