ലോക കേരളസഭ മേഖലാ സമ്മേളനം ഫെബ്രു.15, 16 ദുബയില്‍
ഫെബ്രുവരി 15, 16 തിയ്യതികളില്‍ ദുബയില്‍ നടക്കുന്ന ലോക കേരളസഭയുടെ ആദ്യ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി സമൂഹത്തെ സംബോധന ചെയ്യും.

ദുബയ്: ഫെബ്രുവരി 15, 16 തിയ്യതികളില്‍ ദുബയില്‍ നടക്കുന്ന ലോക കേരളസഭയുടെ ആദ്യ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി സമൂഹത്തെ സംബോധന ചെയ്യും. 15ന് രാത്രി ഏഴിന് ഇത്തിസാലാത്ത് മൈതാനിയിലാണ് പരിപാടി. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള ഗവ. ചീഫ് സെക്രട്ടറി ടോം ജോസ്, പ്രവാസി കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി ടി കുഞ്ഞുമുഹമ്മദ്, നോര്‍ക റൂട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, സിഇഒ കെ ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും.
ഗള്‍ഫ് മേഖലയിലെ ലോക കേരള സഭാംഗങ്ങളാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 2020 ജനുവരി ആദ്യം നിയമസഭാ സമുച്ചയത്തില്‍ നടത്താന്‍ പോകുന്ന വിപുലമായ രണ്ടാം ലോക കേരള സഭയ്ക്ക് മുന്നോടിയായാണ് ദുബയില്‍ ലോക കേരളസഭാ മേഖലാ സമ്മേളനം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തനിമയും പാരമ്പര്യവും നിലനിര്‍ത്തുന്ന കലാ പരിപാടികളും സംഘടിപ്പിക്കും.
ലോകമെമ്പാടുമുള്ള മലയാളികളുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കാനും അവരുടെ സാംസ്‌കാരിക സാമൂഹികസാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ച് രൂപീകരിക്കപ്പെട്ട ലോക കേരള സഭയുടെ പ്രഥമ സമ്മേളനം 2018 ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരം നിയമസഭാ സമുച്ചയത്തില്‍ നടന്നിരുന്നു.
RELATED STORIES
ഷര്‍ട്ട് നല്കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍...
2 Oct 2023 7:01 AM GMTഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMT