Gulf

അല്‍ അയിനില്‍ വെള്ളപ്പൊക്കത്തില്‍ പെട്ട 10 പേരെ രക്ഷപ്പെടുത്തി

വെള്ളപ്പൊക്കത്തില്‍ കുടുങ്ങി പോയ 10 സ്വദേശികളെ അബുദബി പോലീസ് രക്ഷപ്പെടുത്തി.

അല്‍ അയിനില്‍ വെള്ളപ്പൊക്കത്തില്‍ പെട്ട 10 പേരെ രക്ഷപ്പെടുത്തി
X

അല്‍ അയിന്‍: വെള്ളപ്പൊക്കത്തില്‍ കുടുങ്ങി പോയ 10 സ്വദേശികളെ അബുദബി പോലീസ് രക്ഷപ്പെടുത്തി. രണ്ട് ദിവസമായി പെയ്യുന്ന മഴ ആസ്വദിക്കാനും മരൂഭുമിയിലെ അരുവി കാണാനും പുറപ്പെട്ട് ഒഴുക്കില്‍ പെട്ട 10 പേരെയാണ് അബുദബി പോലീസ് രക്ഷപ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച വാഹനം വാദി സായിലാണ് അപകടത്തില്‍ പെട്ടത്. 3 വാഹനങ്ങളിലായി പുറപ്പെട്ട 10 അംഗ സംഘമാണ് കുത്തി ഒഴുകുന്ന മഴ വെള്ളപ്പാച്ചില്‍ കുടുങ്ങി പോയത്. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ പെയ്യുമ്പോള്‍ ഇലക്ട്രിക്ക് ലൈനുകള്‍ക്കും മരങ്ങള്‍ക്ക് സമീപവും തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും പോലീസും സിവില്‍ ഡിഫന്‍സ് അധികൃതരും മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it