Gulf

യുഎഇ പുതിയ കറന്‍സി പുറത്തിറക്കി

യുഎഇ പുതിയ കറന്‍സി പുറത്തിറക്കി
X

ദുബയ്: യുഎഇ പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി. പുതിയ അഞ്ച് ദിര്‍ഹം, 10 ദിര്‍ഹം നോട്ടുകളാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് വ്യാഴാഴ്ച പുറത്തിറക്കിയത്. പഴയ പേപ്പര്‍ നോട്ടുകള്‍ക്ക് പകരം കൂടുതല്‍ കാലം നിലനില്‍ക്കുന്ന പോളിമര്‍ ഉല്‍പ്പന്നം കൊണ്ടാണ് പുതിയ കറന്‍സികള്‍ നിര്‍മിച്ചിരിക്കുന്നത്. കൂടാതെ വിപുലമായ സാങ്കേതിക സവിശേഷതകളും സുരക്ഷാസംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ സമാനമായ 50 ദിര്‍ഹം നോട്ടുകള്‍ യുഎഇ പുറത്തിറക്കിയിരുന്നു.

പുതിയ അഞ്ച് ദിര്‍ഹം നോട്ടില്‍ രാഷ്ട്രപിതാവ് ശെയ്ഖ് സായിദിന്റെ ചിത്രത്തിന് പുറമെ യുഎഇയുടെ പാരമ്പര്യം വിളിച്ചറിയിക്കുന്ന അജ്മാനിലെയും റാസല്‍ഖൈമയിലെയും കോട്ടകളുടെ ചിത്രമുണ്ട്. പത്ത് ദിര്‍ഹത്തിന്റെ നോട്ടില്‍ അബൂദബി ശെയ്ഖ് സായിദ് മസ്ജിദിന്റെയും ഖൊര്‍ഫുക്കാന്‍ ആംഫി തിയറ്ററിന്റെയും ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. അനുകരിക്കാന്‍ കഴിയാത്ത ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളാണ് നോട്ടിലുള്ളതെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. കാഴ്ചയില്ലാത്തവരെ ബാങ്ക് നോട്ടിന്റെ മൂല്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ബ്രെയിലിയിലെ പ്രമുഖ ചിഹ്നങ്ങള്‍ ബാങ്ക് നോട്ടുകളില്‍ ചേര്‍ത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it