Gulf

യുഎഇയില്‍ ഭൂചലനം; നാശനഷ്ടമോ ആളപായമോ ഇല്ല

യുഎഇയില്‍ ഭൂചലനം; നാശനഷ്ടമോ ആളപായമോ ഇല്ല
X

ദുബയ്: യുഎഇയില്‍ രണ്ടു തവണയായി ഭൂചലനമുണ്ടായ. കാര്യമായ നാശനഷ്ടമോ ആളപായമോ റിപോര്‍ട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം രാവിലെ 4.54 നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായത്. രാവിലെ 7:24നാണ് റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത് ഭൂചലനമുണ്ടായത്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ദിബ്ബ അല്‍ ഫുജൈറ ഭാഗത്താണ് ഭൂചലനം രേഖപ്പെടുത്തിയിട്ടുള്ളത്. 5 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രദേശവാസികള്‍ക്ക് ഭൂചലനം അനുഭവപ്പെട്ടതായം നാശനഷ്ടങ്ങളോ പരിക്കുകളോ രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

Two earthquakes hit the UAE today

Next Story

RELATED STORIES

Share it