ത്രിപുരയിലെ ആര്‍എസ്എസ് തേര്‍വാഴ്ച: മതേതര സമൂഹം മൗനം വെടിയണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
റിയാദ്: ത്രിപുരയില്‍ ആര്‍എസ്എസ് മുസ്ലിംകള്‍ക്കെതിരേ നടത്തുന്ന തേര്‍വാഴ്ചയ്ക്കെതിരെ മതേതര സമൂഹം മൗനം വെടിയണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ത്രിപുരയില്‍ സംഘപരിവാര്‍ നടത്തിയ ഹീനമായ കൊള്ളയ്ക്കും അക്രമണങ്ങള്‍ക്കും മുസ് ലിംകള്‍ നിരന്തരമായി ഇരയാവുകയാണ്. ത്രിപുര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിഷ്ക്രിയത്വം അപലപനീയമെന്നും തുടര്‍ച്ചയായി നടത്തുന്ന വര്‍ഗീയ കലാപങ്ങള്‍ ഹിന്ദുത്വരാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായണന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് സ്റ്റേറ്റ് പ്രസിഡന്റ് സൈദലവി ചുള്ളിയാന്‍ കുറ്റപ്പെടുത്തി.
അസമിന് ശേഷം ത്രിപുരയും ഹിന്ദുത്വ ഭീകരരുടെ പരീക്ഷണശാലയാക്കി മാറ്റാന്‍ ശ്രമിക്കുമ്പോഴും ദേശീയ മാധ്യമങ്ങള്‍ പോലും ഇത്തരം ക്രൂരതകള്‍ക്കെതിരേ കണ്ണടക്കുകയാണ്. സംഘപരിവാര്‍ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും കൊള്ളയ്ക്കും കൊള്ളിവയ്പ്പിനും കൂട്ടബലാല്‍സംഗങ്ങള്‍ക്കും മുന്നില്‍ സാമ്പ്രദായിക രാഷ്ട്രീയപ്പാര്‍ട്ടികള്‍ മൗനം വെടിയണമെന്ന് സോഷ്യല്‍ ഫോറം റിയാദ് സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT