Gulf

റിയാദിലെ മൃഗശാലയില്‍ കൂട്ടില്‍ അതിക്രമിച്ചുകടന്ന യുവാവിനെ കടുവ ആക്രമിച്ചു

സുദാന്‍ പൗരനായ 24കാരനായ മുഹമ്മദ് അബ്ദുല്‍ മുഹ്‌സിനാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്.

റിയാദിലെ മൃഗശാലയില്‍ കൂട്ടില്‍ അതിക്രമിച്ചുകടന്ന യുവാവിനെ കടുവ ആക്രമിച്ചു
X

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ മലസ് മൃഗശാലയിലുള്ള കടുവയുടെ കൂട്ടിലേക്ക് അതിക്രമിച്ചുകടന്ന യുവാവിനെ പെണ്‍കടുവ ആക്രമിച്ചു. സുദാന്‍ പൗരനായ 24കാരനായ മുഹമ്മദ് അബ്ദുല്‍ മുഹ്‌സിനാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. മൃഗശാല സന്ദര്‍ശനത്തിനെത്തിയ ഇയാള്‍ നേരത്തെ കൈയില്‍ കരുതിയ കയറുപയോഗിച്ച് ബംഗാള്‍ കടുവയുടെ കൂട്ടിലേക്ക് ഇറങ്ങുകയായിരുന്നു.

അഞ്ചുമിനിറ്റോളം കടുവ ഇയാളെ ആക്രമിച്ചു. അതിനിടെ, വിവരമറിഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ കടുവയെ മയക്കുവെടിവച്ച് ഇയാളെ രക്ഷിക്കുകയായിരുന്നു. മൃഗങ്ങളെ പരിശീലിപ്പിക്കുന്നത് ഹോബിയാണെന്ന് ഇദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. സാരമായി പരിക്കേറ്റ ഇയാളെ റെഡ്ക്രസന്റ് വിഭാഗം കിങ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചതായി റിയാദ് നഗരസഭ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it