- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭീകര നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ പ്രക്ഷോഭങ്ങള്‍ തുടരും: റഷീദ് മാസ്റ്റര്‍
ഭരണ ഘടന വിരുദ്ധമായ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 144 ഓളം ഹരജികളില്‍ വിവാദ നിയമത്തിനുമേല്‍ സ്‌റ്റേ ഇല്ലെന്നു പറഞ്ഞു നാലാഴ്ചത്തോക്ക് നീട്ടിവെച്ച സുപ്രിം കോടതി നടപടി സംശയാസ്പദവും നിരാശാ ജനകവുമാണ്.

കുവൈത്ത് സിറ്റി: രാജ്യത്തെ ജനങ്ങളുടെ പൗരാവകാശങ്ങളെയും നിലനില്‍പ്പിനെയും ചോദ്യം ചെയ്യുന്ന സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ തുടങ്ങിയ ഭീകര നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ ഇന്ത്യയില്‍ പ്രക്ഷോഭങ്ങള്‍ തുടരണമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം റഷീദ് മാസ്റ്റര്‍. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് കേരള സ്‌റ്റേറ്റ് കമ്മിറ്റി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അബ്ബാസിയയില്‍ സംഘടിപ്പിച്ച നമ്മുടെ ഇന്ത്യ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന രാജ്യത്തിന്റെ ഭരണഘടനക്ക് എതിരായ കിരാത നിയമത്തിനെതിരേ ആബാല വൃദ്ധം ജനങ്ങള്‍ തെരുവില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

ഭരണ ഘടന വിരുദ്ധമായ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 144 ഓളം ഹരജികളില്‍ വിവാദ നിയമത്തിനുമേല്‍ സ്‌റ്റേ ഇല്ലെന്നു പറഞ്ഞു നാലാഴ്ചത്തോക്ക് നീട്ടിവെച്ച സുപ്രിം കോടതി നടപടി സംശയാസ്പദവും നിരാശാ ജനകവുമാണ്.
പരമോന്നത കോടതി ഭരിക്കുന്ന സര്‍ക്കാരിന്റെ താല്‍പര്യം സാധിക്കുന്നവരായി മാറാതെ ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുക എന്ന മഹത്തായ ഉത്തരവാദിത്വമാണു നിര്‍വഹിക്കേണ്ടത്. ഭരണഘടനാവിരുദ്ദമായ ഈ നിയമം റദ്ദ് ചെയ്യുന്നത് വരെ പ്രക്ഷോഭത്തില്‍ നിന്നു പിന്മാറില്ലെന്നും ആര്‍എസ്എസ് അജണ്ടകളെ തുറന്നുകാട്ടി രാജ്യരക്ഷക്കായി ജനങ്ങളോടൊപ്പം നില്‍ക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒന്നിച്ചണിനിരക്കുമെന്നും ആര്‍എസ്എസിനെ ജനകീയമായി പ്രതിരോധിക്കാന്‍ ഓരോ ഇന്ത്യന്‍ പൗരനും മുന്നിട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. നാട്ടില്‍ നടക്കുന്ന സമാധാനപരവും ശക്തവുമായ പ്രക്ഷോഭങ്ങള്‍ക്ക് സ്‌റ്റേറ്റ് കമ്മിറ്റി ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചു. യോഗത്തില്‍ സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് പ്രസിഡന്റ് സക്കരിയ ഇരിട്ടി അധ്യക്ഷത വഹിച്ചു. സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി ശിഹാബ് പാലപ്പെട്ടി, ഷാനവാസ് ചൂണ്ട സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















