Gulf

തന്നാളൂര്‍ ഒ കെ പാറ സ്വദേശി സൗദിയില്‍ മരിച്ചു

തന്നാളൂര്‍ ഒ കെ പാറ സ്വദേശി അബ്ദുല്‍ ബാരി സഖാഫിയാണ് മരിച്ചത്.

തന്നാളൂര്‍ ഒ കെ പാറ സ്വദേശി സൗദിയില്‍ മരിച്ചു
X

താനൂര്‍: തന്നാളൂര്‍ ഒ കെ പാറ സ്വദേശി അബ്ദുല്‍ ബാരി സഖാഫി(41)സൗദിയില്‍ മരിച്ചു. പരേതനായ തേക്കുംകാട്ടില്‍ കുഞ്ഞു മുഹമ്മദ് ഹാജിയുടെ മകനാണ്. ആര്‍എസ്‌സി വാദി ലബല്‍ യൂനിറ്റ് പ്രഥമ പ്രസിഡന്റും ഐസിഎഫ് വാദി ലബല്‍ മുന്‍ ജനറല്‍ സെക്രട്ടറിയും താനാളൂര്‍ മഹല്ല് പ്രവാസി ഘടകമായ ജിസിസി കൂട്ടായ്മയുടെ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു.

മാതാവ്: കദിയ കുട്ടി. ഭാര്യ: റഹ്മത്ത്. മക്കള്‍: ഫാത്തിമ ബരീറ, അബ്ദുല്‍ ബാസിത്. സഹോദരങ്ങള്‍: അബൂബക്കര്‍, സുലൈമാന്‍, അബ്ദുല്‍ റഹ്മാന്‍, ജമാലുദ്ധീന്‍, ആയിശുമ്മു, ഖദീജ, റംല, സുലൈഖ, പരേതയായ ഫാത്തിമ.

Next Story

RELATED STORIES

Share it