'സിഫ' പ്രഖ്യാപനവും ലോഗോ പ്രകാശനവും
ദമ്മാം റോയല്‍ മലബാര്‍ ഹോട്ടല്‍ ഹാളില്‍ നടന്ന പ്രഖ്യാപന സംഗമം ദമ്മാം മീഡിയ ഫോറം സെക്രട്ടറി അഷ്‌റഫ് ആളത്ത് ഉദ്ഘാടനം ചെയ്തു.

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ ഇരുപതോളം പ്രാദേശിക ക്ലബ്ബുകളെ ഉള്‍പെടുത്തി രൂപീകരിച്ച സൗഹൃദ ഫുട്‌ബോള്‍ കൂട്ടായ്മയായ സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (സിഫ)യുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും ദമ്മാമില്‍ നടന്നു. ദമ്മാം റോയല്‍ മലബാര്‍ ഹോട്ടല്‍ ഹാളില്‍ നിറഞ്ഞ സദസ്സിനു മുന്നില്‍ നടന്ന പ്രഖ്യാപന സംഗമം ദമ്മാം മീഡിയ ഫോറം സെക്രട്ടറി അഷ്‌റഫ് ആളത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അസോസിയേഷന്റെ ലോഗോ പ്രകാശനം ദമ്മാമിലെ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ അഹമ്മദ് സഈദ് അല്‍ ഗാംദി നിര്‍വഹിച്ചു. പരിപാടിയില്‍ അസോസിയേഷന്‍ പ്രസിഡന്റ് അനീസ് ബാബു കോഡൂര്‍ അധ്യക്ഷത വഹിച്ചു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മറ്റി അംഗം അഹമ്മദ് യൂസുഫ്, ഒഐസിസി റീജണല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ്, നവോദയ കേന്ദ്ര കമ്മിറ്റി സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഉണ്ണി ഏങ്ങണ്ടിയൂര്‍, സാമൂഹിക പ്രവര്‍ത്തകനും എംബസി വളണ്ടിയറുമായ സക്കീര്‍ ഹുസൈന്‍ തിരുവനന്തപുരം സംബന്ധിച്ചു. അസോസിയേഷന്‍ രക്ഷാധികാരി നിഷാദ് തൃശ്ശൂര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. റിഷാദ് കണ്ണൂര്‍, കാദര്‍ ചെര്‍പ്പുളശ്ശേരി സംസാരിച്ചു. മുനീര്‍ സി.സി മഞ്ചേരി, അഹമ്മദ് കാടപ്പടി,സലാഹു, അബ്ദുല്‍ ലത്തീഫ് നേതൃത്വം നല്‍കി.
RELATED STORIES
ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMT