Gulf

ശെയ്ഖ് ഹംദാന്റെയും സഹോദരങ്ങളുടെയും വിവാഹസല്‍കാരം ജൂണ്‍ ആറിന്

ഈ മാസം 15 നാണ് ദുബയ് കിരീടാവകാശിയും ദുബയ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, സഹോദരങ്ങളായ ദുബയ് ഉപഭരണാധികാരി ശെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ്, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് എന്നിവര്‍ വിവാഹിതരായത്.

ശെയ്ഖ് ഹംദാന്റെയും സഹോദരങ്ങളുടെയും വിവാഹസല്‍കാരം ജൂണ്‍ ആറിന്
X

ദുബയ്: ദുബയ് കിരീടവകാശിയുടെ വിവാഹ സല്‍കാരം ഈദ് അവധി ദിവസങ്ങളില്‍ നടക്കും. ഈ മാസം 15 നാണ് ദുബയ് കിരീടാവകാശിയും ദുബയ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, സഹോദരങ്ങളായ ദുബയ് ഉപഭരണാധികാരി ശെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ്, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് എന്നിവര്‍ വിവാഹിതരായത്. ശെയ്ഖ് ബിന്‍ത് സഈദ് ബിന്‍ താനി അല്‍ മക്തൂമാണ് ശെയ്ഖ് ഹംദാന്റെ ജീവിത പങ്കാളി. ശെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ്, ശെയ്ഖ് മര്‍യം ബിന്‍ത് ബൂച്ചി അല്‍ മക്തൂമിനേയും ശെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ഷെയ്ഖ മിദ്യ ബിന്‍ത് ദല്‍മൂജ് അല്‍ മക്തൂമിനേയും ജീവിത സഖിമാരാക്കി. ദുബയ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ജൂണ്‍ ആറിന് വൈകീട്ട് നാലുമണിക്കാണ് വിവാഹ സല്‍കാരം.

നേരത്തെ വിവാഹചടങ്ങിലേക്കുളള ക്ഷണകത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്വര്‍ണ അറബിക് അക്ഷരങ്ങളിലാണ് വിവാഹ സല്‍ക്കാരത്തിന്റെ ക്ഷണകത്ത്. സ്വര്‍ണ നിറത്തിലുള്ള വലിയൊരു പാത്രം നിറയെ പ്രാദേശിക വിഭവം 'ഒമാനി ഹല്‍വയായിരുന്നു' ക്ഷണക്കത്തിലെ പ്രധാന ആകര്‍ഷണം. അലങ്കരിച്ച പ്രത്യേക പെട്ടിയിലാണ് ഈ ഹല്‍വപ്പാത്രം. പെട്ടിയുടെ അകത്ത് സ്വര്‍ണനിറത്തില്‍ അറബിയില്‍ ചടങ്ങിന്റെ വിശദവിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.


Next Story

RELATED STORIES

Share it