Latest News

സിപിഎം അനുകൂലികളായ ബോഡി ബില്‍ഡര്‍മാര്‍ക്ക് പോലിസില്‍ സ്പോര്‍ട്സ് ക്വാട്ട നിയമനം നല്‍കാന്‍ നീക്കം

സിപിഎം അനുകൂലികളായ ബോഡി ബില്‍ഡര്‍മാര്‍ക്ക് പോലിസില്‍ സ്പോര്‍ട്സ് ക്വാട്ട നിയമനം നല്‍കാന്‍ നീക്കം
X

തിരുവനന്തപുരം: സിപിഎം അനുകൂലികളായ ബോഡി ബില്‍ഡര്‍മാര്‍ക്ക് നിയമവിരുദ്ധമായി പോലിസില്‍ സ്പോര്‍ട്സ് ക്വാട്ട നിയമനം നല്‍കാന്‍ നീക്കം. സിപിഎം നേതൃത്വവുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഷിനു ചൊവ്വ, കൊച്ചി സ്വദേശി ചിത്തിരേഷ് നടേശന്‍ എന്നിവര്‍ക്ക് കാര്യവട്ടം എല്‍എന്‍സിപി ഗ്രൗണ്ടില്‍ കായികക്ഷമതാ പരീക്ഷ നടത്താനാണ് തീരുമാനം.

രണ്ടു ബോഡിബില്‍ഡര്‍മാരെയും കായിക ക്ഷമതാ പരീക്ഷപോലുമില്ലാതെ എസ്‌ഐ ആയി നിയമിക്കാന്‍ ഒരു വര്‍ഷം മുന്‍പ് തന്നെ മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍, പോലിസ് സ്പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള ഇനങ്ങളില്‍ ബോഡി ബില്‍ഡിംഗ് ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ നിയമന അപേക്ഷ അന്നത്തെ ഡിജിപി എതിര്‍ക്കുകയായിരുന്നു. ഇത് മറികടന്നാണ് ഇവരെ നിയമിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് ഇതിനായി ഡിജിപി ഉത്തരവിട്ടു. കഴിഞ്ഞ ജൂലായില്‍ കിഷോര്‍ കൃഷ്ണന്‍, കെ എന്‍ മുഹമ്മദ് മുഹസിന്‍ എന്നിവരെ സമാനമായ രീതിയില്‍ എല്‍എന്‍സിപി ഗ്രൗണ്ടില്‍ നടത്തിയ രഹസ്യ ട്രയല്‍സിലൂടെ പോലിസില്‍ വോളിബോള്‍ താരങ്ങളായി നിയമിച്ചിരുന്നു.

Next Story

RELATED STORIES

Share it