ഷാര്‍ജയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തി
ഇന്നു വൈകീട്ട് പ്രാദേശിക സമയം നാലു മണിയോടെ സുഹൃത്തുക്കളാണ് അമയ സന്തോഷിനെ കണ്ടെത്തിയത്.

ഷാര്‍ജ: വെള്ളിയാഴ്ച രാവിലെ ഷാര്‍ജയില്‍ നിന്നു കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി അമയ സന്തോഷിനെ (15) കണ്ടെത്തിയതായി കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. ഏതാനും സുഹൃത്തുക്കളാണ് അമയ സന്തോഷിനെ കണ്ടെത്തിയത്. ഇന്നു വൈകീട്ട് പ്രാദേശിക സമയം നാലു മണിയോടെയാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്.
അവന്‍ സുഖമായിരിക്കുന്നു. കയ്യില്‍ പണമില്ലാതിരുന്നതിനാല്‍ വെള്ളം മാത്രം കുടിച്ചാണ് രണ്ടു ദിവസം കഴിച്ചുകൂട്ടിയത്. കുട്ടിയെ പോലിസ് സ്‌റ്റേഷനില്‍ ഹാജരാക്കാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നു ബന്ധു വ്യക്തമാക്കി. മലയാളിയും പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമായ അമയ സന്തോഷിനെ വെള്ളിയാഴ്ച മുതലാണ് കാണാതായത്. ഷാര്‍ജയിലെ ഡല്‍ഹി പ്രൈവറ്റ് സ്‌ക്കൂളില്‍ പഠിക്കുന്ന അമയ രാവിലെ ട്യൂഷന് പോയതിന് ശേഷം കാണാതാവുകയായിരുന്നു. പിതാവ് സന്തോഷാണ് ട്യൂഷന്‍ ക്ലാസ്സില്‍ കൊണ്ട് വിട്ടിരുന്നത്. പരീക്ഷ പേടിയാകാം വീട്ടിലേക്ക് തിരിച്ച് വരാന്‍ മടിക്കുന്നതെന്ന് നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു.
RELATED STORIES
പാലക്കാട് സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു
6 Dec 2023 11:24 AM GMTസിഫ് ഗ്രാന്റ് ഫിനാലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍; നടന് ...
5 Dec 2023 1:46 PM GMTഅസീസ് സഖാഫി പക്കണ ജിദ്ദയില്‍ മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര്‍ കായംകുളം സൗദിയില്‍ മരണപ്പെട്ടു
16 Nov 2023 10:16 AM GMTജിസിസി രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ...
15 Nov 2023 3:33 PM GMT