പൊടിക്കാറ്റ്: യുഎഇയില്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം: പോലിസ്
BY SHN2 March 2019 3:36 AM GMT

X
SHN2 March 2019 3:36 AM GMT
അബുദബി: പൊടിക്കാറ്റുള്ള സമയത്ത് െ്രെഡവര്‍മാര്‍ സുരക്ഷാ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് പോലിസ് അറിയിപ്പ്. പൊടുന്നനെയുണ്ടാകുന്ന പൊടിക്കാറ്റ് അപകടം സൃഷ്ടിക്കുമെന്നതിനാല്‍ ഡ്രൈവിങിനിടെ അതീവ സൂക്ഷ്മത പാലിക്കണമെന്നും അബുദബി പോലിസ് ജനറല്‍ കമാന്‍ഡ്. ഗതാഗത ചട്ടങ്ങള്‍ പാലിക്കാന്‍ മുഴുവന്‍ ഡ്രൈവര്‍മാരും ബാധ്യസ്ഥരാണ്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം. കാലാവസ്ഥാ വ്യതിയാനവും മറ്റും സൂചിപ്പിച്ചു കൊണ്ടുള്ള അറിയിപ്പുകളും വിവരങ്ങളും ശ്രദ്ധിക്കണം. മോശം കാലാവസ്ഥയില്‍ വാഹനമോടിക്കാനാവാത്ത സ്ഥിതിയാണെങ്കില്‍ സുരക്ഷിതമായി ഓരത്ത് നിര്‍ത്തിയിടണം. പൊടിയും കാറ്റും കാരണം റോഡ് ഷോള്‍ഡറുകള്‍ കാണാനാവാത്ത അവസ്ഥയില്‍ വാഹനമോടിക്കാതിരിക്കലാണ് അഭികാമ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMT