Gulf

പൗരത്വനിയമം: രാജ്യവ്യാപക അറസ്റ്റില്‍ കടുത്ത പ്രതിഷേധമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ഇന്ത്യയുടെ പൊതുശത്രുവായ സംഘപരിവാരശക്തികള്‍ക്കെതിരേ കക്ഷിരാഷ്ട്രീയം മറന്നുള്ള ഈ സമരങ്ങള്‍ ശക്തിപ്പെടുത്തിയാല്‍ ഇന്ത്യയുടെ മണ്ണില്‍നിന്ന് ഫാഷിസത്തെ നിഷ്പ്രയാസം ചവിട്ടിപ്പുറത്താക്കാന്‍ സാധിക്കുമെന്ന് സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു.

പൗരത്വനിയമം: രാജ്യവ്യാപക അറസ്റ്റില്‍ കടുത്ത പ്രതിഷേധമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

റിയാദ്: രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചുകൊണ്ട് ഭരണഘടനയെ നോക്കുകുത്തിയാക്കി കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും അടക്കമുള്ള നിയമങ്ങള്‍ക്കെതിരേ ജനാധിപത്യപരമായി നടത്തുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തുന്ന അറസ്റ്റില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

പ്രതിഷേധത്തിന് മുന്‍നിരയിലുള്ള എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്‌ലിം അഹ്മദ് റഹ്മാനി, പോപുലര്‍ ഫ്രണ്ട് അസം സംസ്ഥാന പ്രസിഡന്റ് അമീനുല്‍ ഹഖ്, ജമാഅത്തെ ഇസ്‌ലാമി തെലങ്കാന സംസ്ഥാന പ്രസിഡന്റ് ഹാമിദ് മുഹമ്മദ് ഖാന്‍, ഇടത് ദേശീയ നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ഡി രാജാ, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോണ്‍ ദയാല്‍, കംപസ് ഫ്രണ്ട് നേതാക്കളായ റാഷിദ്, ശുഹൈബ്, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ നൂറോളം വിദ്യാര്‍ഥികള്‍, വ്യത്യസ്തപാര്‍ട്ടിയിലെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത് ഇന്ത്യയുടെ പൊതുശത്രുവായ സംഘപരിവാരശക്തികള്‍ക്കെതിരേ കക്ഷിരാഷ്ട്രീയം മറന്നുള്ള ഈ സമരങ്ങള്‍ ശക്തിപ്പെടുത്തിയാല്‍ ഇന്ത്യയുടെ മണ്ണില്‍നിന്ന് ഫാഷിസത്തെ നിഷ്പ്രയാസം ചവിട്ടിപ്പുറത്താക്കാന്‍ സാധിക്കുമെന്ന് സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു.

സോഷ്യല്‍ ഫോറം സ്റ്റേറ്റ് സെക്രട്ടറി ഉസ്മാന്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മലാസ് ബ്ലോക്ക് പ്രസിഡന്റായി ഷാനവാസ് കടയ്ക്കലിനെയും, വൈസ് പ്രസിഡന്റായി നൗഷാദ് പാങ്ങോട്, ജനറല്‍ സെക്രട്ടറിയായി ഷാഫി കണ്ണൂരിനെയും തിരഞ്ഞെടുത്തു. ബ്രാഞ്ച് പ്രസിഡന്റുമാരായ ഉമ്മര്‍ പട്ടാമ്പി, കോയമോന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it